മധുരം പങ്കിട്ട് തിരുനാൾ കൊടിയേറ്റ്; അതിരമ്പുഴ തിരുനാൾ വിശേഷം
അതിരമ്പുഴ∙ തിരുനാൾ കൊടിയേറ്റിനു എത്തിയവർക്കെല്ലാം ഇക്കുറി പുണ്യാളന്റെ അനുഗ്രഹത്തോടൊപ്പം മധുരവും വിതരണം ചെയ്ത് പള്ളി അധികൃതർ. അതിരമ്പുഴ കേക്ക് വേൾഡ് ഉടമ വഴിപാടായി നൽകിയ 80 കിലോയുള്ള കേക്ക് മുറിച്ചാണ് തിരുനാൾ മധുരമാക്കിയത്. മാന്നാർ കടമ്പൂര് സ്വദേശി അനീഷ് ഭവനിൽ കെ.ആർ.അനീഷാണു കേക്ക് വഴിപാടായി

അതിരമ്പുഴ∙ തിരുനാൾ കൊടിയേറ്റിനു എത്തിയവർക്കെല്ലാം ഇക്കുറി പുണ്യാളന്റെ അനുഗ്രഹത്തോടൊപ്പം മധുരവും വിതരണം ചെയ്ത് പള്ളി അധികൃതർ. അതിരമ്പുഴ കേക്ക് വേൾഡ് ഉടമ വഴിപാടായി നൽകിയ 80 കിലോയുള്ള കേക്ക് മുറിച്ചാണ് തിരുനാൾ മധുരമാക്കിയത്.
മാന്നാർ കടമ്പൂര് സ്വദേശി അനീഷ് ഭവനിൽ കെ.ആർ.അനീഷാണു കേക്ക് വഴിപാടായി സമർപ്പിച്ചത്. ഇന്നലെ തിരുനാൾ കൊടിയേറ്റിനു ശേഷം ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, അതിരമ്പുഴ ഫൊറോനാ വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ എന്നിവർ ചേർന്നാണ് കേക്ക് മുറിച്ചത്.
തിരുസ്വരൂപം ഇന്ന് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും
സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്നു പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30നു വലിയ പള്ളിയുടെ മദ്ബഹയിൽ നിന്ന് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ പുറത്തെടുക്കുന്ന തിരുസ്വരൂപത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ എന്നിവർ ചേർന്ന് പരമ്പരാഗത ആഭരണങ്ങൾ ചാർത്തും. ട്രസ്റ്റിമാരായ ജേക്കബ് തലയിണക്കുഴി, ജോണി കുഴിപ്പിൽ, മാത്യു വലിയപറമ്പിൽ, തോമസ് പുതുശ്ശേരി എന്നിവർ മോണ്ടളത്തിലേക്ക് ആനയിപ്പിക്കും. തുടർന്നു തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും.
ദേശക്കഴുന്നുകൾ ഇന്നു തുടങ്ങും
ഇന്നു വൈകുന്നേരം 6നു നടക്കുന്ന തെക്കുംഭാഗത്തിന്റെ കഴുന്നു പ്രദക്ഷിണത്തോടെ ദേശക്കഴുന്നുകൾ ആരംഭിക്കും. നാളെ വൈകുന്നേരം 6നു കിഴക്കും ഭാഗത്തിന്റെയും 22നു വടക്കും ഭാഗത്തിന്റെയും 23നു പടിഞ്ഞാറ്റും ഭാഗത്തിന്റെയും ദേശക്കഴുന്നുകൾ നടക്കും.
അതിരമ്പുഴയിൽ ഇന്ന്
രാവിലെ 5.45നു തെക്കുംഭാഗത്തിന്റെ തിരുനാൾ കുർബാന– ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്. 7.30നു തിരുസ്വരൂപം പ്രതിഷ്ഠിക്കൽ, കഴുന്ന് വെഞ്ചരിപ്പ്, ദേശക്കഴുന്ന് വിതരണം. 7.45നു വലിയപള്ളിയിൽ നിന്നും ചെറിയ പള്ളിയിലേക്കുള്ള പ്രദക്ഷിണം. 9നു ലദീഞ്ഞ്,മധ്യസ്ഥ പ്രാർഥന, കുർബാന–കുമരങ്കരി വികാരി ഫാ. ഐബിൻ പകലോമറ്റം.
11നു കുർബാന–ഫാ അബി കിഴക്കെ മണ്ഡപത്തിൽ. ഉച്ചകഴിഞ്ഞ് 3നു കുർബാന– നവ വൈദികൻ ഫാ. നവീൻ മാമ്മൂട്ടിൽ. വൈകുന്നേരം 5.45നു ലദീഞ്ഞ് മധ്യസ്ഥ പ്രാർഥന, കുർബാന– പാദുവാ പുരം വികാരി–ഫാ. ലിബിൻ തുണ്ടിയിൽ. 6നു തെക്കുംഭാഗത്തിന്റെ കഴുന്ന് പ്രദക്ഷിണം. 9നു ലദീഞ്ഞ് ചെറിയപള്ളിയിൽ.