കായൽക്കാറ്റേറ്റ് വായനയുടെ സുഖമറിയാം, ; ‘പുസ്തകത്തോണി’യിലേക്ക് സ്വാഗതം
കോട്ടയം∙ കുമരകത്തുനിന്നു മുഹമ്മയിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ യാത്രയിൽ ഇനി വായനയെ കൂട്ടുപിടിക്കാം. സിഎംഎസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോട്ടിൽ പുസ്തകത്തോണി ബുക്ക് ഷെൽഫ് പ്രവർത്തനം ആരംഭിച്ചു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ കെ.എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. വായനയ്ക്കായി പുതിയ ഇടമെന്ന

കോട്ടയം∙ കുമരകത്തുനിന്നു മുഹമ്മയിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ യാത്രയിൽ ഇനി വായനയെ കൂട്ടുപിടിക്കാം. സിഎംഎസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോട്ടിൽ പുസ്തകത്തോണി ബുക്ക് ഷെൽഫ് പ്രവർത്തനം ആരംഭിച്ചു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ കെ.എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു.
വായനയ്ക്കായി പുതിയ ഇടമെന്ന ആശയത്തിൽനിന്നാണ് ബുക്ക് ഷെൽഫ് ബോട്ടിൽ സ്ഥാപിച്ചത്. അധ്യാപകരും വിദ്യാർഥികളും സമാഹരിച്ച 80ലധികം ബുക്കുകൾ പുസ്തകതോണിക്കായി നൽകി. കുട്ടികൾക്കും മുതിർന്നവർക്കും വായിച്ച് ആസ്വദിക്കാവുന്ന ബുക്കുകളാണ് എൻഎസ്എസ് യൂണിറ്റ് ബോട്ടിലേക്ക് നൽകിയത്. പ്രോഗ്രാം ഓഫിസർമാരായ സോണി ജോസഫ്, ഡോ. എ.കെ.അർച്ചന എന്നിവർ പ്രസംഗിച്ചു.