മധുരംനിറഞ്ഞ 75 ! കുഞ്ഞേപ്പും അന്നക്കുട്ടിയും കിടുവാണേ...
പാലാ ∙ വിവാഹത്തിന്റെ 75-ാം വാർഷിക നിറവിലാണു വലവൂർ വേരനാക്കുന്നേൽ ജോസഫും (കുഞ്ഞേപ്പ്-95) ഭാര്യ അന്നക്കുട്ടിയും (94). വയലാ ചന്ദ്രൻകുന്നേൽ കുടുംബാംഗം കളമ്പനായിൽ അന്നക്കുട്ടിയെ ജോസഫ് വിവാഹം ചെയ്തതു 1949 ജനുവരി 25 നായിരുന്നു. ഇടവക ദേവാലയമായ വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിയിലായിരുന്നു

പാലാ ∙ വിവാഹത്തിന്റെ 75-ാം വാർഷിക നിറവിലാണു വലവൂർ വേരനാക്കുന്നേൽ ജോസഫും (കുഞ്ഞേപ്പ്-95) ഭാര്യ അന്നക്കുട്ടിയും (94). വയലാ ചന്ദ്രൻകുന്നേൽ കുടുംബാംഗം കളമ്പനായിൽ അന്നക്കുട്ടിയെ ജോസഫ് വിവാഹം ചെയ്തതു 1949 ജനുവരി 25 നായിരുന്നു. ഇടവക ദേവാലയമായ വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിയിലായിരുന്നു വിവാഹം.
മുഴുവൻ സമയ കർഷകനായ കുഞ്ഞേപ്പിനു തുണയായി എപ്പോഴും അന്നക്കുട്ടി ഉണ്ടായിരുന്നു. 95 തികഞ്ഞിട്ടും ഇപ്പോഴും കൃഷിയിടത്തിൽ സജീവമാണു കുഞ്ഞേപ്പ്. അൽപം കേൾവിക്കുറവ് ഉണ്ടെന്നതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുഞ്ഞേപ്പ് പറയുന്നു. 94 തികഞ്ഞ അന്നക്കുട്ടിയെ ഇതുവരെ യാതൊരു അസുഖങ്ങളും പിടികൂടിയിട്ടില്ല.
ആശുപത്രിയിൽ പോയ ചരിത്രവുമില്ല. രണ്ടാളും കണ്ണടയില്ലാതെ രാവിലെ പത്രം വായിക്കും. വൈകിട്ട് ടിവി വാർത്തകളും സിനിമ ഉൾപ്പെടെ വിനോദ പരിപാടികളും കാണും. കപ്പയും മീനുമാണ് ഇഷ്ട ഭക്ഷണം. അന്നക്കുട്ടിയുടെ ഭക്തിഗാന ആലാപനത്തോടൊപ്പം പലപ്പോഴും കുഞ്ഞേപ്പും ചേരും. മകൻ ജോർജിനൊപ്പമാണു താമസം. മേഴ്സി വളയംപിള്ളി കാലടി, ലിസി വലവൂർ, ഷാന്റി വാഴപ്പിള്ളി വെമ്പള്ളി എന്നിവരാണു മറ്റുമക്കൾ.