ടിവിപുരം ∙ വിളക്കുമാടത്തുരുത്ത് വിനോദസഞ്ചാര കേന്ദ്രമാകാൻ സാധ്യത തെളിയുന്നു. തുരുത്ത് സംരക്ഷിക്കണമെന്നുള്ള ടിവിപുരം നിവാസികളുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജഭരണകാലത്ത് വേമ്പനാട്ടു കായലിലൂടെ കൊച്ചി, ആലപ്പുഴ, കോട്ടയം എന്നീ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ധാരാളം ചരക്കുവഞ്ചികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിവിപുരം ∙ വിളക്കുമാടത്തുരുത്ത് വിനോദസഞ്ചാര കേന്ദ്രമാകാൻ സാധ്യത തെളിയുന്നു. തുരുത്ത് സംരക്ഷിക്കണമെന്നുള്ള ടിവിപുരം നിവാസികളുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജഭരണകാലത്ത് വേമ്പനാട്ടു കായലിലൂടെ കൊച്ചി, ആലപ്പുഴ, കോട്ടയം എന്നീ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ധാരാളം ചരക്കുവഞ്ചികൾ ഉൾപ്പെടെ ഇതുവഴി കടന്നുപോയിരുന്നു. കായലിലൂടെയുള്ള യാത്രക്കാർക്ക് രാത്രികാലങ്ങളിൽ വഴി കാട്ടാനാണ് അന്ന് വിളക്ക് മരം സ്ഥാപിച്ചത്. ഈ തുരുത്തിലാണ് വഞ്ചിക്കാർ വിശ്രമിച്ചിരുന്നത്. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം വേമ്പനാട്ടുകായലിന്റെ തീരത്തു നിന്നും ഏകദേശം 20മീറ്റർ അകലെയായാണ് 12 സെന്റോളം വിസ്തീർണമുള്ള വിളക്കുമാടത്തുരുത്ത്. നിലവിൽ കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന ഒരു വിളക്കു മരവും നാശാവസ്ഥയിലായ ഒരു വിശ്രമമന്ദിരവുമുണ്ട്. ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മരങ്ങൾ വളർന്നു പച്ചപ്പ് അണിഞ്ഞ നിലയിലാണ്. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.കെ.പത്മകുമാർ ഇവിടം സന്ദർശിച്ച് റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിച്ചു.

ടിവിപുരം തറയിൽ ടി.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനും നവകേരള സദസ്സിലും നിവേദനവും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പിന്റെ നടപടി. ജലസേചനവകുപ്പിന്റെ കീഴിലുള്ള വിളക്കുമാടത്തുരുത്ത് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി ടിവിപുരം പഞ്ചായത്ത് മുഖേന ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ടൂറിസം ഡയറക്ടർ അംഗീകരിച്ചാൽ ഉടൻ തന്നെ ടി‌വിപുരം പഞ്ചായത്തിനോട് തുരുത്ത് സംരക്ഷിക്കാനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ ആവശ്യപ്പെടും. എസ്റ്റിമേറ്റ് തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് നൽകും. ബാക്കി 40 ശതമാനം ത്രിതല പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് എടുക്കാം. എംഎൽഎക്കും ഫണ്ട് നൽകാനാകും. ഫണ്ട് ലഭിച്ചാലുടൻ ടെൻഡർ വിളിച്ച് ടൂറിസം വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് നിർമാണം ആരംഭിക്കാം.

ADVERTISEMENT

പ്രധാന ശുപാർശകൾ
∙ തുരുത്തിലുള്ള വിളക്കുമരവും വിശ്രമകേന്ദ്രവും നിലവിലുള്ള അവസ്ഥയിൽ നിലനിർത്തിക്കൊണ്ട് സംരക്ഷിക്കണം.
∙ വിളക്കുമരം കൂടുതൽ ഉയർത്തി മുൻപ് ഉപയോഗിച്ചിരുന്ന പഴയ റാന്തൽ വിളക്കിന്റെ മാതൃകയിൽ സോളർ വിളക്ക് സ്ഥാപിക്കുക. കായൽ യാത്രയെക്കുറിച്ച് അറിയിപ്പു കൊടുക്കുന്ന രീതി പുനരാരംഭിക്കുക.
∙ കായലിനോട് ചേർന്നുള്ള ഭാഗങ്ങൾ കല്ലുകെട്ടി സംരക്ഷിക്കുക.
∙ കായലിന്റെ വിദൂരദൃശ്യങ്ങൾ ലഭിക്കുന്നതിന് ടെലിസ്‌കോപ്പുകൾ സ്ഥാപിക്കുക.
∙ ചരിത്രവും പൗരാണികമായ വിവരങ്ങൾ രേഖപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുക.
∙ സമീപത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബോട്ടുജെട്ടിയിൽ നിന്നു സഞ്ചാരികൾക്കായി ബോട്ട് സർവീസ് നടത്താവുന്നതാണ്.
∙  ടൂറിസം കേന്ദ്രത്തെപ്പറ്റി അറിയിപ്പ് സ്ഥാപിക്കുക.