മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമം പദ്ധതി; ഫാം റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് തുടങ്ങി
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമമാകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഫാം റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് തുടങ്ങി. മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാൽ പാടശേഖരത്താണു ഒരു കിലോമീറ്റർ ദൂരത്തിൽ ഫാം റോഡ് നിർമിക്കുന്നത്. 18 അടി വീതിയിൽ റോഡ് നിർമിക്കാൻ പാടശേഖര ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു

കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമമാകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഫാം റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് തുടങ്ങി. മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാൽ പാടശേഖരത്താണു ഒരു കിലോമീറ്റർ ദൂരത്തിൽ ഫാം റോഡ് നിർമിക്കുന്നത്. 18 അടി വീതിയിൽ റോഡ് നിർമിക്കാൻ പാടശേഖര ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. മുതിർന്ന കർഷകൻ ദാമോദരൻ മുകളേൽ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ എന്നിവർ ചേർന്ന് കല്ല് സ്ഥാപിക്കുന്ന ജോലികൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ, സ്ഥിര സമിതി അധ്യക്ഷൻമാരായ ചാക്കോ മത്തായി, സാലമ്മ ജോളി , പാടശേഖര സമിതി ഭാരവാഹികളായ സോമൻ മുകളേൽ, മാധവൻ മുകളേൽ പ്രസന്നൻ വടിക്കിരിക്കൽ, കൃഷിക്കാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. 40 വർഷമായി കൃഷിയില്ലാതെ കിടക്കുന്ന ചാൽ പാടശേഖരത്തിൽ കർഷക ക്ലബ് രൂപീകരിച്ച് കർഷകരെയും വിവിധ പദ്ധതികളുടെ ഭാഗമാക്കും. ഫാം സ്കൂൾ, പാടത്ത് താമസിച്ച് കൃഷി രീതി പഠിക്കൽ, വിത്തുൽപാദന ക്ലാസുകൾ, വിവിധ കൃഷികൾ, മത്സ്യ കൃഷി എന്നിവ നടത്താനാണ് തീരുമാനം.
ഫാം റോഡിന്റെ ഇരു വശങ്ങളിലും കൃഷി ഭവനുമായി ബന്ധപ്പെട്ട് 1500 വിവിധ സസ്യങ്ങൾ നട്ടു പിടിപ്പിക്കും. പുലർച്ചെ നടത്തത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കും. ഫാം റോഡ് നിർമാണത്തിന് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കും. പ്രകൃതി സുന്ദരമായ മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് 1.25 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ കുഴിയഞ്ചാൽ കുളം, കുഴിയഞ്ചാൽ ചാല്, കുറുപ്പന്തറ കടവ്, കാഞ്ഞിരത്താനം പുലിയള, കോലത്തും കര കടവ്,
സൂസന്ന പാലം, മാമ്പടം പാലം എന്നിവയാണ് ടൂറിസം വികസനത്തിനായി പരിഗണിക്കുന്നത്. വെള്ളാമറ്റം പാടശേഖരം മുതൽ 100 പറ പടിഞ്ഞാറേപ്പുറം വരെയുള്ള നെൽവയലുകളും ചിറകളും കുഴിയഞ്ചാൽ കുളവും തോടും, ചാലും, ഉൾപ്പെടുന്ന സമ്മിശ്രമായ കൃഷിയിടങ്ങൾ, മാക്കീൽ പാലം വരെയുള്ള ശുദ്ധജല അരുവികൾ, കോലോത്തും കരയിലെ മനോഹരമായ അസ്തമയ സായാഹ്നങ്ങൾ,
വന്നിരിക്കും തുരുത്ത്, രാമങ്കരി, പാണ്ടൻ കരി പാടശേഖരം , മാഞ്ഞൂരിലെ അരകല്ല്, ഉരകല്ല്, ആട്ടുകല്ല് തുടങ്ങിയവയുടെ നിർമാണം തുടങ്ങിയവയെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ എന്നിവർ അറിയിച്ചു.