കുറുനരിയുടെ ആക്രമണം; ഒരാൾക്ക് കൂടി പരുക്കേറ്റു
നെടുംകുന്നം ∙ പേവിഷ ബാധയേറ്റ കുറുനരിയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവമ്പാറ രാജനെയാണ് കുറുനരി ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരപ്പണി ചെയ്യുന്ന രാജൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാജൻ പറയുന്നത്: ‘ രാവിലെ വീടിന്റെ മുൻവശം തൂത്തുവാരുന്നതിനിടെ ചെറിയ പട്ടി

നെടുംകുന്നം ∙ പേവിഷ ബാധയേറ്റ കുറുനരിയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവമ്പാറ രാജനെയാണ് കുറുനരി ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരപ്പണി ചെയ്യുന്ന രാജൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
രാജൻ പറയുന്നത്: ‘രാവിലെ വീടിന്റെ മുൻവശം തൂത്തുവാരുന്നതിനിടെ ചെറിയ പട്ടി വീടിന്റെ മുൻപിലെ വിറകിന് അടിയിലേക്ക് കയറി പോകുന്നത് കണ്ടു. ചൂലുമായി ഇതിനെ ഓടിച്ചു വിടാൻ ശ്രമിച്ചപ്പോൾ ആദ്യം ചൂൽ കടിച്ചെറിഞ്ഞ ശേഷം മുഖത്തിന് നേരെ ചാടിവന്നു വന്ന് കീഴ്ച്ചുണ്ടിൽ കടിക്കുകയായിരുന്നു. താഴെ കിടന്ന വിറക് എടുത്ത് കുറുനരിയെ തല്ലിയോടിച്ചു. പിന്നീട് സുഹൃത്തിനൊപ്പം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സ തേടി. ചുണ്ടിൽ 4 കുത്തിക്കെട്ടുണ്ട്. ഇന്ന് വീണ്ടും ആശുപത്രിയിൽ പോകുന്നുണ്ട്.’
കഴിഞ്ഞ ദിവസം നെടുംകുന്നത്ത് കുറുനരിയുടെ കടിയേറ്റ വളർത്തു നായയെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതിന് വാക്സീൻ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് പറഞ്ഞു. കഴിഞ്ഞ ദിവസം നെടുംകുന്നത്ത് 3 പേർക്കാണ് കുറുനരിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും കടിയേറ്റു. കുറുനരിയെ പിന്നീട് റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.