മെയ്‌വഴക്കത്തിന്റെ വിസ്മയക്കാഴ്ചകളുമായി ജംബോ സർക്കസ് തുടങ്ങി
കോട്ടയം ∙ മെയ്‌വഴക്കത്തിന്റെ വിസ്‌മയക്കാഴ്ചയുമായി ജംബോ സർക്കസിന് നാഗമ്പടം നഗരസഭാ മൈതാനത്ത് തുടക്കമായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സാഹസിക പ്രകടനങ്ങൾ സർക്കസിന്റെ സവിശേഷതയാണ്. ആന്റണി മാക്‌സ്‌മില്ലൻ എൻചിമ്പി, ഖാലിദ് റമദാൻ നമ്മെംബാ, മുഹമ്മദ്

കോട്ടയം ∙ മെയ്‌വഴക്കത്തിന്റെ വിസ്‌മയക്കാഴ്ചയുമായി ജംബോ സർക്കസിന് നാഗമ്പടം നഗരസഭാ മൈതാനത്ത് തുടക്കമായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ആഫ്രിക്കൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സാഹസിക പ്രകടനങ്ങൾ സർക്കസിന്റെ സവിശേഷതയാണ്. ആന്റണി മാക്‌സ്‌മില്ലൻ എൻചിമ്പി, ഖാലിദ് റമദാൻ നമ്മെംബാ, മുഹമ്മദ് അബ്ദുള്ള മീൻഗുവ, മൊമി റാഷിദി മൊരി, സാലും മകംഗാ മകംബ, യോഹാജി സാലും എന്നിവരും വാൻഡിമ അല്ലി റമദാനി എന്ന സ്ത്രീയുൾപ്പെടുന്ന ഏഴംഗസംഘവുമാണ് ജംബോയുടെ പ്രധാന താരങ്ങൾ.
സ്പേസ് വീൽ ആക്ട് മറ്റൊരു പ്രധാന ആകർഷണമാണ്. സിംഹം, ജിറാഫ്, ഹിപ്പൊപ്പൊട്ടാമസ്, സീബ്ര, പുലി, മാൻ തുടങ്ങിയ ചലിക്കുന്ന റോബോട്ടിക് ഇനങ്ങളുടെ കായികപ്രകടനങ്ങൾക്കു പുറമെ പുതിയ ഇനങ്ങളായ റോളർ ആക്ട്, ലാഡർ ആക്രോബാറ്റ്, റഷ്യൻ സ്റ്റാച്യു ആക്‌ട്, ഡബിൾ റിങ് ആക്ട്, ഡബിൾ സാരി ആക്ട് ഇവയെല്ലാം പുതുമകളാണ്.പ്രദർശനം ഒരു മാസം നീണ്ടു നിൽക്കും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ 28 മുതൽ 30 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.