കോട്ടയം ∙ ജലക്ഷാമത്തിൽ നാട് വരളുമ്പോൾ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും മറ്റു സർക്കാർ ഓഫിസുകളും ജല അതോറിറ്റിക്കു നൽകാനുള്ളത് ഒന്നരക്കോടി രൂപ ! ഉപയോഗിച്ച വെള്ളത്തിന്റെ ചാർജായി ഒരു രൂപ പോലും നൽകാത്ത ഓഫിസുകളുടെ കണക്‌ഷൻ റദ്ദാക്കാത്ത ജല അതോറിറ്റി അധികൃതർ പക്ഷേ, സാധാരണക്കാർ വെള്ളക്കരം അടച്ചില്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ജലക്ഷാമത്തിൽ നാട് വരളുമ്പോൾ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും മറ്റു സർക്കാർ ഓഫിസുകളും ജല അതോറിറ്റിക്കു നൽകാനുള്ളത് ഒന്നരക്കോടി രൂപ ! ഉപയോഗിച്ച വെള്ളത്തിന്റെ ചാർജായി ഒരു രൂപ പോലും നൽകാത്ത ഓഫിസുകളുടെ കണക്‌ഷൻ റദ്ദാക്കാത്ത ജല അതോറിറ്റി അധികൃതർ പക്ഷേ, സാധാരണക്കാർ വെള്ളക്കരം അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. അടച്ചില്ലെങ്കിൽ വീട്ടിലേക്കുള്ള കണക്‌ഷനും വിഛേദിക്കും. 

ചില സർക്കാർ ഓഫിസുകളിലെ കണക്‌ഷൻ റദ്ദാക്കിയിട്ടുണ്ടെന്ന് അധിക‍ൃതർ പറയുന്നു. കോട്ടയം ജല അതോറിറ്റി സബ് ഡിവിഷന്റെ കീഴിൽ 112 സർക്കാർ ഓഫിസുകളിലേക്കു വെള്ളം നൽകുന്നുണ്ട്. കലക്ടറേറ്റും സിവിൽ സ്റ്റേഷനും ഉൾപ്പെടുന്ന കെട്ടിടത്തിലും ജില്ലാ പഞ്ചായത്ത് മന്ദിരത്തിലും ഓരോ വാട്ടർ കണക്‌ഷൻ വീതമാണ് ഉള്ളത്. ഇവിടെ നിന്നാണു വിവിധ ഓഫിസുകളിലേക്കു പൈപ്പ് വെള്ളം എത്തിക്കുന്നത്. 

ADVERTISEMENT

കണക്‌ഷന്റ ആകെ തുക അതത് ഓഫിസുകൾ, ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി പ്രത്യേകം അടയ്ക്കണമെന്നാണു നിയമം. കഴിഞ്ഞ മാസം തയാറാക്കിയ കുടിശികയുടെ കണക്ക് അനുസരിച്ച് എല്ലാ ഓഫിസുകൾക്കും ജലഅതോറിറ്റി നോട്ടിസ് അയച്ചു. കലക്ടറേറ്റ് കെട്ടിടത്തിലെ കണക്‌ഷനിൽ 33.31 ലക്ഷം രൂപയാണു കുടിശിക. ജില്ലാ പഞ്ചായത്തിന്റെ കുടിശിക 14,110 രൂപ.

ഗാർഹിക കണക്‌ഷനുകളുടെ ബിൽ പിഴ കൂടാതെ അടയ്ക്കാൻ മുൻപ് ഒരുമാസം വരെ കാലാവധി ഉണ്ടായിരുന്നു. അതു 10 ദിവസമായി ചുരുക്കി. പിഴയോടെ ബിൽ അടയ്ക്കാനുള്ള കാലാവധി 15 ദിവസമാണ്. കുടിശിക ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപയായിരുന്നു. അത് ഒരു മാസത്തേക്കു ബിൽ തുകയുടെ ഒരു ശതമാനവും ഒരു മാസം കഴിഞ്ഞാൽ ഒന്നര ശതമാനവുമാക്കി പുനഃക്രമീകരിച്ചു.

ജല അതോറിറ്റിയുടെ കണക്ക് അനുസരിച്ചു വിവിധ ഓഫിസുകളിലെ കുടിശിക തുക (10,000 രൂപയിൽ കൂടുതൽ മാത്രം)

കോട്ടയം നഗരസഭ (അനുബന്ധ സ്ഥാപനങ്ങൾ)-  43.24 ലക്ഷം.

പൊതുമരാമത്ത് വകുപ്പ് ഓഫിസുകൾ (ബിൽഡിങ്സ്) – 34.31 ലക്ഷം.

ADVERTISEMENT

ജില്ലാ ക്ഷയരോഗ കേന്ദ്രം – 8.46 ലക്ഷം.

എആർ ക്യാംപ് (ആശുപത്രി, കന്റീൻ, ബാരക് ) – 2.67ലക്ഷം.

ജനറൽ ആശുപത്രി –  2.40 ലക്ഷം

കോട്ടയം താലൂക്ക് ഓഫിസ് – 1.88 ലക്ഷം.

ADVERTISEMENT

എക്സൈസ് ഡിവിഷൻ ഓഫിസ് – 1.77 ലക്ഷം.

ജില്ലാ ആയുർവേദാശുപത്രി – 1.17 ലക്ഷം

വെസ്റ്റ് പൊലീസ് സ്റ്റേഷൻ,കോടിമത– 1.06 ലക്ഷം.

ജില്ലാ ജയിൽ – 88,687 രൂപ.

ഡപ്യൂട്ടി ഡയറക്ടർ എജ്യുക്കേഷൻ ഓഫിസ് – 52,901 രൂപ.

ബ്ലോക്ക് റിസോഴ്സ് സെന്റർ – 48,519 രൂപ

കുമരകം പൊലീസ് സ്റ്റേഷൻ – 39,618 രൂപ.

സെൻട്രൽ എക്സൈസ് സൂപ്രണ്ട് ഓഫിസ് – 37,208 രൂപ.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ– 35,564 രൂപ.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ–  22,415 രൂപ.

പാമ്പാടി – വെള്ളൂർ ഡയറ്റ് – 13,761 രൂപ.

മൊബൈൽ വെറ്ററിനറി ആശുപത്രി – 11,774

പൊലീസ് ക്വാർട്ടേഴ്സ്, കോട്ടയം – 11,319 രൂപ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT