കോട്ടയം ∙ അടയ്ക്കയുടെ നാര് ഉപയോഗിച്ചു വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് വികസിപ്പിച്ചതിനു പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് എൻജിനീയറിങ് കോളജിലെ സംഘത്തിനു പേറ്റന്റ്.അടയ്ക്കാനാരും മൾട്ടി വാൾഡ് കാർബൺ നാനോ ട്യൂബും സംയോജിപ്പിച്ചു ലീഫ് സ്പ്രിങ് നിർമിക്കുമ്പോൾ നിലവിലുള്ളവയേക്കാൾ ദൃഢതയുണ്ടെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അടയ്ക്കയുടെ നാര് ഉപയോഗിച്ചു വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് വികസിപ്പിച്ചതിനു പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് എൻജിനീയറിങ് കോളജിലെ സംഘത്തിനു പേറ്റന്റ്. അടയ്ക്കാനാരും മൾട്ടി വാൾഡ് കാർബൺ നാനോ ട്യൂബും സംയോജിപ്പിച്ചു ലീഫ് സ്പ്രിങ് നിർമിക്കുമ്പോൾ നിലവിലുള്ളവയേക്കാൾ ദൃഢതയുണ്ടെന്നു സെന്റ്ഗിറ്റ്‌സിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫ. അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. 

അജുവിന്റെ ഭാര്യയും കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി വിദ്യാർഥിയുമായ അശ്വതി ആൻ മാത്യു, സെന്റ്ഗിറ്റ്സിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ സഹീർ ഷാ, സിഫിൻ സജി, യദുകൃഷ്ണൻ ഹരി, കെ.എസ്.സച്ചു എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ. ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറുമാണ് അശ്വതി.ഈ കണ്ടെത്തൽ പരിസ്ഥിതിക്കു ഗുണകരമാണെന്നും കൃത്രിമ അസംസ്‌കൃത പദാർഥങ്ങളുടെ ഉപയോഗം ഇതുവഴി കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നു.

ADVERTISEMENT

അടയ്ക്കാനാരുകൾ കൊണ്ടുള്ള സംയുക്തം ഉപയോഗിച്ചു ബ്രീഫ്കേസ് തപാൽ പെട്ടികൾ, ഇടഭിത്തികൾ, വാഹനങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയവയും നിർമിക്കാം. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്നു നവസംരംഭം തുടങ്ങുവാനാണു സംഘത്തിന്റെ തീരുമാനം. കാരുണ്യ സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്ന അജു മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി പുത്തനങ്ങാടി ശങ്കരത്തിൽ ഹൗസിൽ ജോൺ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പയുടെയും ആനിയുടെയും മകനാണ്.