ദേശീയപാത 183: കോട്ടയം വഴി കടന്നുപോകുന്ന 74 കിലോമീറ്ററിൽ 55 കിലോമീറ്ററും അപകടമേഖല
കോട്ടയം ∙ ദേശീയപാത 183ലെ ജില്ലയിലൂടെ കടന്നു പോകുന്ന ഭാഗത്തിന്റെ മുക്കാൽപ്പങ്കും അപകട മേഖലയെന്ന് പഠനം. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ദേശീയ പാത 183ൽ 7 റീച്ചുകളിലായി 55.4 കിലോമീറ്റർ ദൂരം സ്ഥിരം അപകട മേഖലയെന്നാണ് റിപ്പോർട്ടിൽ

കോട്ടയം ∙ ദേശീയപാത 183ലെ ജില്ലയിലൂടെ കടന്നു പോകുന്ന ഭാഗത്തിന്റെ മുക്കാൽപ്പങ്കും അപകട മേഖലയെന്ന് പഠനം. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ദേശീയ പാത 183ൽ 7 റീച്ചുകളിലായി 55.4 കിലോമീറ്റർ ദൂരം സ്ഥിരം അപകട മേഖലയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചങ്ങനാശേരി ളായിക്കാട് മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെ 74 കിലോമീറ്റർ ദൂരമാണ് ജില്ലയിലൂടെ ദേശീയപാത 183 കടന്നു പോകുന്നത്. ദേശീയപാതയിലെ പ്രധാന ജംക്‌ഷനുകൾ എല്ലാം അപകട മേഖലയ്ക്കുള്ളിലാണ്.
ദേശീയ പാത 183 ലെ അപകട മേഖല (കിലോമീറ്ററിൽ)
1. ളായിക്കാട്– തുരുത്തി– 7.10
2. കുറിച്ചി– മുളങ്കുഴ – 8.5
3. കോടിമത– മണർകാട് ജംക്‌ഷൻ – 9
4. ഇല്ലിവളവ്– 12ാം മൈൽ 9.6
5. പുളിക്കൽ കവല– പൊൻകുന്നം 12.6
6. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷൻ– പൊടിമറ്റം 4.6
7. ചിറ്റടി– മുണ്ടക്കയം 4
അപകട മേഖലയിലെ പ്രധാന നഗരങ്ങൾ
ചങ്ങനാശേരി, കോട്ടയം, മണർകാട്, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം
സംസ്ഥാന പാതയിലെ മറ്റ് അപകട മേഖലകൾ (ദൂരം കിലോമീറ്ററിൽ)
∙എംസി റോഡ്
∙അടിച്ചിറ– പട്ടിത്താനം 6.4
∙കോട്ടയം ബേക്കർ ജംക്‌ഷൻ– സംക്രാന്തി 5
∙വെമ്പള്ളി– കോഴാ 6.2
∙കുറവിലങ്ങാട്– മോനിപ്പള്ളി ജംക്‌ഷൻ 5.2
∙ഏറ്റുമാനൂർ– പൂഞ്ഞാർ റോഡ്
∙ഏറ്റുമാനൂർ ജംക്‌ഷൻ– കിടങ്ങൂർ 7
∙കുമ്മണ്ണൂർ– പാലാ കുരിശുപള്ളി ജംക്‌ഷൻ 9.7
∙കൊച്ചിടപ്പാടി– കീഴമ്പാറ 3.4
∙പനയ്ക്കപ്പാലം– എംഇഎസ് ജംക്‌ഷൻ 3.5 കിലോമീറ്റർ
∙ഏറ്റുമാനൂർ– എറണാകുളം റോഡ്
∙തലയോലപ്പറമ്പ്– വൈക്കം
∙വലിയ കവല 6.8
∙പടി റോഡ് ജംക്‌ഷൻ– കാട്ടിക്കുന്ന് 8.3
∙കാണക്കാരി ജംക്‌ഷൻ– കുറുപ്പന്തറ 6.4
∙മുട്ടുചിറ– തലയോലപ്പറമ്പ് 7.6 എസി റോഡ്
∙പുഴവാത്– പെരുന്ന ജംക്‌ഷൻ 1.8
∙പുനലൂർ– മൂവാറ്റുപുഴ റോഡ് (പാലാ–പൊൻകുന്നം,
∙പാലാ– തൊടുപുഴ റോഡുകൾ)
∙കുറിഞ്ഞി– പ്രവിത്താനം ജംക്‌ഷൻ 9.9
∙പാലാ പോളിടെക്നിക് ജംക്‌ഷൻ– ളാലം പാലം 2
∙പാലാ ആശുപത്രി ജംക്‌ഷൻ– പൈക 9
∙എലിക്കുളം– പൊൻകുന്നം 9.3
∙ കോട്ടയം– കോഴഞ്ചേരി റോഡ്
∙ചമ്പക്കര– കറുകച്ചാൽ 2.2
∙മാങ്ങാനം– കൈതേപ്പാലം 5.5
∙കുമരകം– കമ്പംമേട് റോഡ് (കുമരകം– വെച്ചൂർ)
കവണാറ്റിൻകര ചക്രംപടി– അച്ചിനകം 4.7
കാഞ്ഞിരപ്പള്ളി – തൊടുപുഴ റോഡ്
∙ചെമ്മലമറ്റം–ആനക്കല്ല് ജംക്‌ഷൻ 7.8