നമസ്കാരം, സ്കൂൾ വാർത്തകൾ വായിക്കുന്നത് അനഘ..
കിസുമം∙ ‘നമസ്കാരം, കിസുമം ന്യൂസിലേക്കു സ്വാഗതം– ഞാൻ അനഘ സുരേഷ്, എട്ടാം ക്ലാസ് വിദ്യാർഥിനി കിസുമം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ’ – സ്കൂളിലെയും നാട്ടിലെയും വിശേഷങ്ങളും വാർത്തകളും പങ്കുവയ്ക്കുന്ന സ്കൂൾ യുട്യൂബ് ലിങ്ക് വഴിയുള്ള വെള്ളിയാഴ്ചത്തെ വാർത്താ സംപ്രേഷണം തുടങ്ങിയത് ഇങ്ങനെയാണ്. കിസുമം സ്കൂളിലെ

കിസുമം∙ ‘നമസ്കാരം, കിസുമം ന്യൂസിലേക്കു സ്വാഗതം– ഞാൻ അനഘ സുരേഷ്, എട്ടാം ക്ലാസ് വിദ്യാർഥിനി കിസുമം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ’ – സ്കൂളിലെയും നാട്ടിലെയും വിശേഷങ്ങളും വാർത്തകളും പങ്കുവയ്ക്കുന്ന സ്കൂൾ യുട്യൂബ് ലിങ്ക് വഴിയുള്ള വെള്ളിയാഴ്ചത്തെ വാർത്താ സംപ്രേഷണം തുടങ്ങിയത് ഇങ്ങനെയാണ്. കിസുമം സ്കൂളിലെ വിദ്യാർഥികൾ മലയാളത്തിൽ വാർത്താ അവതരണം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടു. കഴിഞ്ഞ ദിവസം മുതലാണ് ഇംഗ്ലിഷ് വാർത്താ സംപ്രേഷണം ആരംഭിച്ചത്. കുരുന്നുകളെ ഭാവിയിലെ മികച്ച മാധ്യമ പ്രവർത്തകരായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒരു സംഘം അധ്യാപകരും മാധ്യമ പ്രവർത്തകരും കൈകോർത്തതോടെയാണ് സ്കൂളിൽ നിന്ന് സ്വന്തം വാർത്താ സംപ്രേഷണം തുടങ്ങാനായത്.
ആദ്യം കൗതുകത്തോടെയാണു നാട്ടുകാർ ഈ യുട്യൂബ് വാർത്തകൾ കേട്ടത്. എന്നാൽ ഇപ്പോൾ ഗൗരവത്തോടെയാണ് ഈ വാർത്തകളെ അവർ കാണുന്നത്. പ്രഫഷനൽ വാർത്താ ചാനലുകളുടെ കെട്ടും മട്ടും പോലെയാണ് സ്കൂൾ ചാനലും തയാറാക്കിയിട്ടുള്ളത്. ഇപ്പോൾ സ്കൂൾ വിദ്യാർഥികളുടെ വാർത്തകൾ നാട്ടിൽ നവ മാധ്യമങ്ങളിലും തരംഗമാണ്. സ്കൂൾ വിദ്യാർഥികളെ വാർത്തയുടെ ലോകത്തേക്കു എത്തിക്കുന്നതിനൊപ്പം എഡിറ്റിങ് അടക്കമുള്ള ജോലികൾ പകർന്ന് നൽകിയാണ് കിസുമം സ്കൂൾ വ്യത്യസ്തമാകുന്നത്. എല്ലാ വെള്ളിയാഴ്ചയും സ്കൂൾ യുട്യൂബ് ലിങ്ക് വഴിയാണ് സംപ്രേഷണം ‘പ്ലേ വിത്ത് ഇംഗ്ലിഷ്’ എന്ന പേരിൽ സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനം ആരംഭിച്ചിരുന്നു.
കളിയിലൂടെ ഇംഗ്ലിഷ് സംസാരിക്കാൻ പഠിപ്പിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന കിസുമം ന്യൂസ് ഇംഗ്ലിഷ് വാർത്ത. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സത്വ ഡിസൈൻസ് ഉടമ പ്രകാശ് വർമയാണ് ചാനലിനു വേണ്ട ലോഗോ സൗജന്യമായി ചെയ്തു നൽകിയത്. ഇംഗ്ലിഷ് വാർത്താ അവതരണത്തിന്റെ പിന്നിൽ അധ്യാപകൻ വി.ടി ജോബിയും ഇംഗ്ലിഷ് അധ്യാപിക ആര്യ എസ്. നായരുമാണ് പരിശീലനം നൽകുന്നത്. ടി.വി കൺസൽട്ടിങ് എഡിറ്റർ ഡോ.അരുൺകുമാറാണ് ചാനൽ നാടിനു സമർപ്പിച്ചത്.