ഉഴവൂരിൽ ഹാപ്പിനെസ് സെന്റർ ഉദ്ഘാടനം നാളെ
ഉഴവൂർ ∙ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യം ഒരുക്കി ഉഴവൂർ ചിറയിൽക്കുളം ഭാഗത്ത് ഹാപ്പിനെസ് സെന്റർ തുറക്കുന്നു. ഹാപ്പിനെസ് പാർക്കുകൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഗ്രാമീണ മേഖലയിൽ ഒരു സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.

ഉഴവൂർ ∙ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യം ഒരുക്കി ഉഴവൂർ ചിറയിൽക്കുളം ഭാഗത്ത് ഹാപ്പിനെസ് സെന്റർ തുറക്കുന്നു. ഹാപ്പിനെസ് പാർക്കുകൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഗ്രാമീണ മേഖലയിൽ ഒരു സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സെന്റർ ഉദ്ഘാടനം നാളെ 4നു നടത്തുമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ.മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൽക്കുളം നവീകരിച്ചു സംരക്ഷണ ഭിത്തി നിർമിച്ചതും സെന്ററിനു നേട്ടമായി. പദ്ധതിയുടെ ഭാഗമായി അനുവദിച്ചത് 14 ലക്ഷം രൂപയാണ്. കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കുമായി വ്യായാമത്തിനും ഉല്ലാസത്തിനും പ്രത്യേകം പാർക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. പുത്തൻ തലമുറയ്ക്കായി ഫോട്ടോ പോയിന്റ്, സെൽഫി പോയിന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിന്റെ ശ്രമഫലമായി 2021 മുതലുള്ള ഫണ്ടുകളിലൂടെ 25 ലക്ഷം രൂപ ലഭ്യമാക്കി ജെറിയാട്രിക്, ചിൽഡ്രൻസ് പാർക്കുകളും ഓപ്പൺ ജിമ്മും വനിതാ ജിമ്മും ശുചിമുറി സമുച്ചയവും ടൈലിങ് റൂഫിങ് എന്നിവയും നിർമിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യുവിന്റെ ശ്രമഫലമായി അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ച് കുളം സംരക്ഷണ ഭിത്തി നിർമാണവും ടൈലിങ്ങും നടത്തി. ജോസ് കെ.മാണി എംപിയുടെ ഫണ്ടിൽ അനുവദിച്ച 7 ലക്ഷം രൂപ കുളം സംരക്ഷണ ഭിത്തി, കിണർ സംരക്ഷണം, തോടിന് മുകളിൽ സ്ലാബ് സ്ഥാപിക്കൽ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തി. തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.
നാളെ 4നു പദ്ധതി ജോസ് കെ.മാണി എംപി നാടിനു സമർപ്പിക്കും. സമ്മേളനം ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ അധ്യക്ഷത വഹിക്കും. ചിൽഡ്രൻസ് പാർക്ക് തോമസ് ചാഴികാടൻ എംപിയും വയോജനങ്ങളുടെ പാർക്ക് മോൻസ് ജോസഫ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. അമൃത് സരോവർ പദ്ധതിയിൽ നവീകരിച്ച കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം.തങ്കച്ചനും ശുചിമുറി സമുച്ചയം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.എം.മാത്യുവും വനിതാ ജിം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും ഉദ്ഘാടനം ചെയ്യും. സെൽഫി പോയിന്റ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.എൻ.രാമചന്ദ്രനും ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി ഒരുക്കുന്ന പുസ്തകക്കൂട് പഞ്ചായത്തംഗം മേരി സജിയും ഉദ്ഘാടനം ചെയ്യും.