ഏറ്റുമാനൂർ∙ മഹാദേവക്ഷേത്രത്തിലെ ഉത്സവം ആറാം ദിവസത്തേക്കു കടന്നതോടെ ഏറ്റുമാനൂരിലേക്കു ഭക്തജന പ്രവാഹം. പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും ഉത്സവബലി ദർശനത്തിനുമായി ഭക്തജനങ്ങളുടെ നീണ്ട ക്യൂവാണ് കാണാനാവുന്നത്. ഉത്സവം പ്രധാനദിവസങ്ങളിലേക്ക് എത്തും മുൻപേ ഏറ്റുമാനൂർ നഗരം തിരക്കിലമർന്നതാണ് ഇക്കുറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ മഹാദേവക്ഷേത്രത്തിലെ ഉത്സവം ആറാം ദിവസത്തേക്കു കടന്നതോടെ ഏറ്റുമാനൂരിലേക്കു ഭക്തജന പ്രവാഹം. പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും ഉത്സവബലി ദർശനത്തിനുമായി ഭക്തജനങ്ങളുടെ നീണ്ട ക്യൂവാണ് കാണാനാവുന്നത്. ഉത്സവം പ്രധാനദിവസങ്ങളിലേക്ക് എത്തും മുൻപേ ഏറ്റുമാനൂർ നഗരം തിരക്കിലമർന്നതാണ് ഇക്കുറി ഉത്സവത്തിന്റെ പ്രത്യേകത. കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടു നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി.

എകെസിഎച്ച്എംഎസ് ദേശതാലപ്പൊലി ഇന്ന്
∙ ഇന്നു വൈകിട്ടു 5നു അയ്യൻകാളി കേന്ദ്രീയ ചേരമർ ഹിന്ദു മഹാസഭ (എകെസിഎച്ച്എംഎസ്) കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ദേശതാലപ്പൊലി സമർപ്പണം നടക്കും. വൈകിട്ടു 4നു മാടപ്പാട് പാർവതീശ്വരൻ പതിയിൽ നിന്നും നേദ്യ വഴിപാടുകളുമായുള്ള താലം പുറപ്പെട്ട് താലപ്പൊലി സമർപ്പണ സദസ്സായ മുണ്ടമറ്റം ജംക്‌ഷനിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര ഉദ്ഘാടനം ചെയ്യും. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ദേശതാലപ്പൊലി ഘോഷയാത്ര താളമേളങ്ങളുടെയും പ്രാചീന കലാരൂപങ്ങളുടെയും അകമ്പടിയോടെ സെൻട്രൽ ജംക്‌ഷൻ ചുറ്റി പടിഞ്ഞാറേ നട വഴി മഹാദേവക്ഷേത്രത്തിലെത്തി സമാപിക്കുമെന്നു യൂണിയൻ സെക്രട്ടറി കെ.സി.ഷാജി, ആഘോഷ കമ്മിറ്റി ചെയർപഴ്സൻ ഷൈലജ പെരുമ്പായിക്കാട്, മേഖലാ കൺവീനർ രാജേഷ് വള്ളിക്കാട് എന്നിവർ അറിയിച്ചു.

ADVERTISEMENT

അയ്മ്പൊലി സമർപ്പണം 18ന്
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവദിനത്തിൽ വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂരപ്പനു താലപ്പൊലി ഘോഷയാത്രയോടെ അയ്മ്പൊലി സമർപ്പിക്കും. വിശ്വകർമ സംഘടനകളായ അഖില കേരള വിശ്വകർമ മഹാസഭ, കേരള വിശ്വകർമ സഭ, വിശ്വകർമ സർവീസ് സൊസൈറ്റി, തമിഴ് വിശ്വകർമ സമാജം, മാരിയമ്മൻ കോവിൽ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണു ചടങ്ങ്. ഏറ്റുമാനൂരപ്പനു നെല്ല്, അരി, അവൽ, ശർക്കര, മലര് എന്നീ ദ്രവ്യങ്ങൾ 5 പറകളിൽ നിറച്ച് സമർപ്പിക്കുന്ന ചടങ്ങാണ് അയ്മ്പൊലി സമർപ്പണം. ഇത്തവണത്തെ ഉത്സവ നോട്ടിസിൽ വിശ്വകർമ സംഘടനകളുടെ പേര് വിട്ടു പോയിട്ടുണ്ട്. ‌ഇക്കാര്യത്തിൽ ക്ഷേത്ര അധികൃതർ ശ്രദ്ധ ചെലുത്തണമെന്നും അയ്മ്പൊലി സമർപ്പണ സമിതി‌ ചെയർമാൻ മുരളി തകിടിയേൽ, രക്ഷാധികാരി പി.പ്രമോദ് കുമാർ, ജനറൽ സെക്രട്ടറി എം.എൻ.പുഷ്പാംഗദൻ, കെ.കെ.രാജപ്പൻ, പി.പി.വിനയകുമാർ എന്നിവർ അറിയിച്ചു.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന്
രാവിലെ 5നു പ്രഭാത കീർത്തനങ്ങൾ, 7നു ശ്രീബലി, 11നു ഓട്ടൻ തുള്ളൽ– കലാമണ്ഡലം വിഷ്ണു എം.ഗുപ്ത പാലക്കാട്, 11.45നു പാഠകം,12.15നു സംഗീത സദസ്സ്, ഉച്ചയ്ക്ക് ഒന്നിനു ഉത്സവബലി ദർശനം, സംഗീത സദസ്സ്, 1.45നു സംഗീതാർച്ചന, 2.30 മുതൽ തിരുവാതിര, വൈകിട്ട് 5നു കാഴ്ച ശ്രീബലി, 6.30നു താലപ്പൊലി ഘോഷയാത്ര, രാത്രി 9നു വയലിൻ സോളോ– ടി.എച്ച്. സുബ്രഹ്മണ്യം, 9നു വിളക്ക്. 10.30നു ചലച്ചിത്ര പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ടോപ് സിങ്ങർ താരം വൈഗ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. 12നു കോട്ടയം ന്യൂ വോയ്സ് ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള. 2നു നൃത്ത നാടകം കാളിക.