ബസിനുള്ളിൽ വീട്ടമ്മയുടെ മാല കവർന്ന യുവതി പിടിയിൽ
പാമ്പാടി ∙ ബസിനുള്ളിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളിൽ അറിയപ്പെടുന്ന നന്ദിനി (24)നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് കോട്ടയം-എരുമേലി മുക്കൻപെട്ടി റൂട്ടിൽ

പാമ്പാടി ∙ ബസിനുള്ളിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളിൽ അറിയപ്പെടുന്ന നന്ദിനി (24)നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് കോട്ടയം-എരുമേലി മുക്കൻപെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്ലേസ് കവർച്ച ചെയ്യുകയായിരുന്നു.
തുടർന്നു ബസ് അങ്ങാടിവയൽ ഭാഗത്ത് നിർത്തിയ സമയം ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ സുവർണകുമാർ, എസ്ഐ എം.സി.ഹരീഷ്, എഎസ്ഐ സിന്ധു, സിപിഒ പി.സി.സുനിൽ എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്.