കൊടുംചൂടിൽ കാറിനും വേണം കരുതൽ; കാർ പരിചരണത്തിന് ഇതാ 10 വഴികൾ
കോട്ടയം ∙ അനുദിനം ചൂടേറുന്ന ഈ വേനൽക്കാലത്ത് കാറുകൾ ഉപയോഗിക്കുമ്പോഴും കരുതൽ വേണം. ഒരു ശരാശരി മലയാളി ഏറ്റവുമധികം കാർ ഉപയോഗിക്കുന്നതു വേനൽക്കാലത്താണ്. കാർ പരിചരണത്തിന് ഇതാ 10 വഴികൾ:

1. എയർകണ്ടിഷൻ പരിശോധന
എസി ഗ്യാസ് പരിശോധിക്കുക, ലീക്കുകളില്ലെന്ന് ഉറപ്പുവരുത്തുക, വാഹനത്തിനു പുറത്തുനിന്ന് വായു വലിച്ചെടുക്കുന്ന ഭാഗത്തെ ഫിൽറ്റർ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. എസി മെക്കാനിക്കിനെ സമീപിക്കുന്നത് ഉചിതം.
2. സൺഷെയ്ഡ്
വാഹനത്തിന്റെ വശങ്ങളിലെ വിൻഡോകളിൽ ഒട്ടിച്ചുവയ്ക്കുന്ന വിധത്തിലുള്ള സൺ ഷെയ്ഡുകൾ വിപണിയിൽ ലഭ്യമാണ്. വാഹനം പാർക്ക് ചെയ്യുന്ന അവസരങ്ങളിൽ ഇത് ഏറെ ഉപകാരപ്പെടും.
3. പാർക്കിങ് ശ്രദ്ധിക്കാം
കഴിവതും തണലുള്ള ഭാഗങ്ങളിൽ പാർക്ക് ചെയ്യുക. ഇതിനു സാധിക്കാതെ വന്നാൽ വശങ്ങളിലെ വിൻഡോ 5 സെന്റിമീറ്റർ വീതം താഴ്ത്തിയിടാൻ ശ്രദ്ധിക്കണം.
4. വെയിലത്തുനിന്ന് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ
വിൻഡോകളെല്ലാം പൂർണമായി താഴ്ത്തി പുറത്തുനിന്നുള്ള വായു ഉപയോഗിക്കുന്ന മോഡിൽ ഫാൻ ഓൺ ചെയ്ത് വയ്ക്കാം. പ്ലാസ്റ്റിക് - ഫൈബർ ഭാഗങ്ങൾ ചൂട് കൂടുമ്പോൾ രാസമാറ്റം സംഭവിച്ച് വിഷവാതകങ്ങൾ പുറത്തുവിട്ടേക്കാം. ഇതു ശ്വസിക്കുന്നത് ആരോഗ്യകരമല്ല. കാർ വാങ്ങുന്ന വേളയിൽ ഉള്ളിലെ പ്ലാസ്റ്റിക് കവറുകൾ എല്ലാം നീക്കം ചെയ്യണം.
5. കൂളന്റ് പരിശോധിക്കാം
വാഹനത്തിന്റെ എൻജിനിലെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് കൂളന്റ്. ആവശ്യമായ അളവിൽ വാഹനത്തിൽ കൂളന്റ് ഇല്ലാതായാൽ വേനൽക്കാലത്ത് എൻജിൻ അമിതമായി ചൂടാകും.
6. ടയറുകൾ
ചൂട് കൂടുതലാകുന്നതിനൊപ്പം ഘർഷണം മൂലവും ടയറിനുള്ളിൽ മർദം ഉണ്ടാക്കും. ഇതിന് നൈട്രജൻ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
7. ബാറ്ററി
ബാറ്ററി വാട്ടർ കൃത്യമാണെന്നും ദ്രാവകം കുറവല്ലെന്നും ഉറപ്പാക്കണം. ടെർമിനലിലെ പൊടിപടലങ്ങൾ നീക്കം ചെയ്തു പെട്രോളിയം ജെല്ലി പുരട്ടി സംരക്ഷിക്കാം.
8. വൈപ്പർ ബ്ലേഡുകൾ
വൈപ്പർ ബ്ലേഡ് റബർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ ചൂട് കൂടുന്നതിനനുസരിച്ച് തകരാറുകൾ സംഭവിക്കാം. ഇതിനാൽ ദീർഘനേരം പാർക്ക് ചെയ്യുന്ന വേളയിൽ വൈപ്പറുകൾ വിൻഡ് ഷീൽഡിൽ നിന്ന് ഉയർത്തി വയ്ക്കാം.
9. വിൻഡ്ഷീൽഡ് വാഷർ
വിൻഡ്ഷീൽഡ് വാഷിങ് സംവിധാനത്തിൽ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കണം. വിൻഡ്ഷീൽഡ് വാഷിങ് ലിക്വിഡ് വിപണിയിൽ ലഭ്യമാണ്. ഇതു ചേർക്കുന്നത് പൊടി പൂർണമായി നീക്കംചെയ്യാൻ ഏറെ സഹായിക്കും.
10. പെർഫ്യൂം, സാനിറ്റൈസർ തുടങ്ങിയവ ഒഴിവാക്കാം
വാഹനത്തിനുള്ളിൽ ഉപയോഗിക്കുന്ന പെർഫ്യൂമുകൾ, എയർഫ്രഷ്‌നർ, സാനിറ്റൈസർ മുതലായവയെല്ലാം വേനൽക്കാലത്ത് വാഹനത്തിൽ നിന്ന് ഒഴിവാക്കാം. മർദമുള്ള കാനുകളിൽ നിറച്ച ഇവ പൊട്ടിത്തെറിക്കാൻ ചൂട് കാരണമായേക്കാം. പൊട്ടിത്തെറിക്കുന്ന വസ്തുക്കളിൽ സാനിറ്റൈസർ, സ്പിരിറ്റ് എന്നിവയുടെ സാന്നിധ്യം തീപിടിത്തത്തിനും കാരണമാകും.