ഏറ്റുമാനൂരിന്റെ മനം നിറയെ ഉത്സവച്ചന്തം
ഏറ്റുമാനൂർ ∙ ഇന്ന് എട്ടാം ഉത്സവം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും നഗരവും ഇനി പൂരപ്പറമ്പാകും. കുംഭച്ചൂടിനെ കൂസാതെ പതിനായിരങ്ങൾ ഇന്നു പകലും രാത്രിയും ഏറ്റുമാനൂരിലേക്ക് ഒഴുകും. രാവിലെ ഏഴിനു ശ്രീബലി എഴുന്നള്ളത്തിന് നാഗസ്വരവും തകിലും പഞ്ചവാദ്യവും കൊഴുപ്പേകും. ശ്രീബലിയോടനുബന്ധിച്ച് എട്ടിനു നടൻ ജയറാമും 111

ഏറ്റുമാനൂർ ∙ ഇന്ന് എട്ടാം ഉത്സവം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും നഗരവും ഇനി പൂരപ്പറമ്പാകും. കുംഭച്ചൂടിനെ കൂസാതെ പതിനായിരങ്ങൾ ഇന്നു പകലും രാത്രിയും ഏറ്റുമാനൂരിലേക്ക് ഒഴുകും. രാവിലെ ഏഴിനു ശ്രീബലി എഴുന്നള്ളത്തിന് നാഗസ്വരവും തകിലും പഞ്ചവാദ്യവും കൊഴുപ്പേകും. ശ്രീബലിയോടനുബന്ധിച്ച് എട്ടിനു നടൻ ജയറാമും 111 കലാകാരന്മാരും ഒരുക്കുന്ന സ്പെഷൽ പഞ്ചാരി മേളം.
ഒന്നിന് ഉത്സവ ബലി ദർശനം. വൈകിട്ട് 5നു കാഴ്ചശ്രീബലി. ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിൽ 60 കലാകാരന്മാർ സ്പെഷൽ പഞ്ചവാദ്യം ഒരുക്കും. അരങ്ങിൽ ഇന്നു രാത്രി 9നു സിനിമാതാരം ദുർഗ കൃഷ്ണയുടെ ശാസ്ത്രീയ നൃത്തം. നാളെ പള്ളിവേട്ട. ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.
ഏഴരപ്പൊന്നാന: ദർശന ക്രമീകരണം
ഏഴരപ്പൊന്നാന ദർശനത്തിനെത്തുന്നവരെ ക്ഷേത്ര മൈതാനത്തുനിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കും. കൊടിമരച്ചുവടിനു സമീപത്തുനിന്നു തെക്കേനടയിലെ സ്റ്റേജിന്റെ ഭാഗം വഴി നേരെ കിഴക്കേനടയിലെത്തണം. ഭക്തരെ ഇതുവഴി വിടാൻ പ്രത്യേക സംവിധാനമുണ്ട്. കിഴക്കേനടയിലെത്തിയാൽ ആസ്ഥാന മണ്ഡപത്തിനു മുന്നിലേക്ക് ബാരിക്കേഡ് വഴിയാകും വിടുക. ദർശനം കഴിഞ്ഞ് കൃഷ്ണൻ കോവിൽ വഴി പുറത്തേക്ക് ഇറങ്ങണം. തിരക്ക് ഒഴിവാക്കാൻ വാതിലുകൾ തുറന്നിടും.