കുറവിലങ്ങാട് ∙എന്തു ചെയ്യണം എന്നു അറിയാത്ത അവസ്ഥ. കൊടുംചൂടിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഗ്രാമീണ മേഖലയിൽ പോലും ഇതാണ് അവസ്ഥ. പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ചൂട്. പൊള്ളുന്ന വേനലിൽ കിണറുകളിലും തോടുകളിലും ജലനിരപ്പ് കുറഞ്ഞു. എംവിഐപി കനാലിൽ വെള്ളം ഉണ്ട്. ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙എന്തു ചെയ്യണം എന്നു അറിയാത്ത അവസ്ഥ. കൊടുംചൂടിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഗ്രാമീണ മേഖലയിൽ പോലും ഇതാണ് അവസ്ഥ. പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ചൂട്. പൊള്ളുന്ന വേനലിൽ കിണറുകളിലും തോടുകളിലും ജലനിരപ്പ് കുറഞ്ഞു. എംവിഐപി കനാലിൽ വെള്ളം ഉണ്ട്. ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സുകളിലും ജലനിരപ്പ് താഴുകയാണ്.
∙ചൂട് അസഹനീയമായതിനെത്തുടർന്നു ടൗൺ മേഖലകളിൽ വ്യാപാരം കുറഞ്ഞു. രാവിലെ 11നു ശേഷം ജനം പുറത്തിറങ്ങാത്ത അവസ്ഥയാണെന്നു വ്യാപാരികൾ പറയുന്നു. ബസുകളിലും കാര്യമായ തിരക്കില്ല.
∙വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കുറ‍ഞ്ഞു. കെട്ടിട നിർമാണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ ചെയ്യുന്നവർ പ്രതിസന്ധിയിൽ.
∙തോടുകളിൽ ജലനിരപ്പ് താഴ്ന്നതോടെ മാലിന്യം രൂക്ഷം. കുറവിലങ്ങാട് വലിയതോട് ഉൾപ്പെടെ ഒഴുക്ക് നിലച്ച അവസ്ഥയിൽ.
∙ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.പകൽ 11 മുതൽ 3 വരെയുള്ള സമയത്തു സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.അങ്കണവാടി കുട്ടികൾക്കു ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത്‌ അധികൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം.
∙മേഖലയിലെ പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമം ഇല്ല. വെളിയന്നൂർ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തിയായി. പഞ്ചായത്തിലെ എല്ലാ വീടുകളിലും വെള്ളം ലഭ്യമാകുന്നു.ഉഴവൂർ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം ഇല്ല. ജലജീവൻ മിഷൻ പദ്ധതി 95 ശതമാനവും പൂർത്തിയായി. മിക്ക വാർഡുകളിലും വെള്ളം എത്തിത്തുടങ്ങി.
∙കുറവിലങ്ങാട് പഞ്ചായത്തിൽ ജല അതോറിറ്റി പദ്ധതി എങ്ങും എത്താത്ത അവസ്ഥയിൽ. ജല ജീവൻ മിഷൻ പദ്ധതിയും പ്രാഥമിക ഘട്ടത്തിൽ. പത്തിലധികം ചെറുകിട ശുദ്ധജല വിതരണ പദ്ധതികളാണു പഞ്ചായത്തിനു ആശ്വാസം. 
ജല അതോറിറ്റിയുടെ നേതൃത്വത്തിൽ 23 കോടി രൂപ മുടക്കി നടപ്പാക്കുന്ന സമ്പൂർണ ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനങ്ങൾ മന്ദഗതിയിൽ.പഞ്ചായത്തിൽ നിലവിൽ ഗുണഭോക്തൃ സമിതികൾ നടത്തുന്ന പദ്ധതികൾ മാത്രമേയുള്ളൂ.മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ നിലവിൽ ക്ഷാമം ഇല്ല. വേനൽ ഇനിയും രൂക്ഷമായാൽ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമത്തിനു സാധ്യത.