ആകാശത്തോളം ഭീതിയോടെ അതിരമ്പുഴക്കാർ; നഗരമധ്യത്തിൽ ഭീഷണിയായി പാതി തകർന്ന ബഹുനില മന്ദിരം
ഏറ്റുമാനൂർ∙ ബീമുകളോ പില്ലറുകളോ ഇല്ല, അതിരമ്പുഴ നഗരമധ്യത്തിൽ പാതി തകർന്നു നിൽക്കുന്ന 3 നില കെട്ടിടം നാട്ടുകാർക്ക് പേടി സ്വപ്നമാകുന്നു. മാർക്കറ്റ് ജംക്‌ഷനിൽ തിരക്കേറിയ സ്ഥലത്താണ് കെട്ടിടം അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. അതിരമ്പുഴ ടൗൺ വികസനത്തിനായാണ് കെട്ടിടത്തിന്റെ പകുതിയോളം ഭാഗം പൊളിച്ചുനീക്കിയത്.

ഏറ്റുമാനൂർ∙ ബീമുകളോ പില്ലറുകളോ ഇല്ല, അതിരമ്പുഴ നഗരമധ്യത്തിൽ പാതി തകർന്നു നിൽക്കുന്ന 3 നില കെട്ടിടം നാട്ടുകാർക്ക് പേടി സ്വപ്നമാകുന്നു. മാർക്കറ്റ് ജംക്‌ഷനിൽ തിരക്കേറിയ സ്ഥലത്താണ് കെട്ടിടം അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. അതിരമ്പുഴ ടൗൺ വികസനത്തിനായാണ് കെട്ടിടത്തിന്റെ പകുതിയോളം ഭാഗം പൊളിച്ചുനീക്കിയത്. കെട്ടിടത്തിന്റെ പടികളും ഒരു ഭാഗത്തെ പില്ലറുകളും ബീമുകളും പൊളിച്ചു നീക്കിയതോടെ അവശേഷിക്കുന്ന കെട്ടിട ഭാഗം 3 നിലയുടെ ഉയരത്തിൽ യാതൊരു സപ്പോർട്ടും ഇല്ലാതെയാണ് നിൽക്കുകയാണ്.
വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം വെട്ടുകല്ലിലും ഇഷ്ടികയിലും നിർമിച്ചതാണ്. ഒരു മഴ പെയ്തു നനഞ്ഞാൽ പോലും വെട്ടുകല്ല് കുതിർന്ന് കെട്ടിടം ഇടിഞ്ഞു വീഴാം. കെട്ടിടത്തിന്റെ മുകളിൽ ഇപ്പോഴും ഒരു കൂറ്റൻ വാട്ടർ ടാങ്ക് നിൽക്കുന്നുണ്ട്. ഇതിൽ വെള്ളം നിറഞ്ഞാലും കെട്ടിടം നിലം പൊത്താനുള്ള സാധ്യതയുണ്ട്.
റോഡ് നന്നായതോടെ ടിപ്പറുകളുടെയും ഭാരവണ്ടികളുടെയും മരണപ്പാച്ചിലാണ് ഈ റൂട്ടിൽ. ഭാരവണ്ടികൾ പോകുമ്പോഴുള്ള പ്രകമ്പനം പോലും താങ്ങാനുള്ള ബലം കെട്ടിടത്തിനില്ല. സഹോദരങ്ങളായ 3 പേരാണ് കെട്ടിടത്തിന്റെ അവകാശികൾ. ടൗൺ വികസനത്തിനു വേണ്ടി കെട്ടിടം ഏറ്റെടുത്തപ്പോൾ കെട്ടിടം പൂർണമായും ഏറ്റെടുക്കണമെന്ന് ഉടമകൾ ജില്ലാ കലക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ നടപടി ഉണ്ടായില്ല.
ഗ്രൗണ്ട് ഫ്ലോറിലെ ഒരു മുറിയുടെയും അതിനു തൊട്ടു മുകളിലുള്ള ഒരു മുറിയുടെയും ഉടമയായ ആൾ പൊളിക്കുന്നതിനു മുൻപ് ആ ഭാഗം ബലപ്പെടുത്തി. കെട്ടിടത്തിന്റെ മുകൾ നിലകളിലേക്കുള്ള പടികൾ പൊളിച്ചു നീക്കിയതോടെ അവശേഷിക്കുന്ന കെട്ടിട ഭാഗം ഉപയോഗ ശൂന്യമായി. ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മറ്റു ഉടമകൾ. കെട്ടിടത്തിനു സമീപം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. കൂടാതെ ബസ് സ്റ്റോപ്പും. ഇടിഞ്ഞു വീണാൽ വൻ ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.