ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ
പാമ്പാടി ∙ വീടുകയറി ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് തേക്കുമൂട് കിഴക്കേടത്ത് വീട്ടിൽ മീനടം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന അരുൺ മോഹൻ (32) മഞ്ഞാടി സ്വദേശികളായ പുത്തൻപുരയിൽ പി.ആർ.ഹരീഷ് കുമാർ (46), മഞ്ഞാടി തച്ചേരിൽ നിധിൻ സ്കറിയ (37) എന്നിവരെയാണ്

പാമ്പാടി ∙ വീടുകയറി ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് തേക്കുമൂട് കിഴക്കേടത്ത് വീട്ടിൽ മീനടം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന അരുൺ മോഹൻ (32) മഞ്ഞാടി സ്വദേശികളായ പുത്തൻപുരയിൽ പി.ആർ.ഹരീഷ് കുമാർ (46), മഞ്ഞാടി തച്ചേരിൽ നിധിൻ സ്കറിയ (37) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ 21നു പുലർച്ചെ മീനടം ഭാഗത്തുള്ള ആൾത്താമസം ഇല്ലാതിരുന്ന വീടിന്റെ പൂട്ടു പൊളിച്ച് വാതിൽ കുത്തിത്തുറന്ന് അകത്തു കയറി മോഷ്ടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ, ടിവി, സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പഴയ ഫ്രിജും കിണറ്റിനരികിൽ വച്ചിരുന്ന മോട്ടറുമാണ് മോഷ്ടിച്ചത്. പരാതിയെത്തുടർന്നു പാമ്പാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ സുവർണകുമാർ, എസ്ഐമാരായ എം.സി.ഹരീഷ്, ശ്രീരംഗൻ, ജോമോൻ, സിപിഒമാരായ എം.ജി.സുരേഷ്, ആർ.ജയകൃഷ്ണൻ, പി.സി.സുനിൽ, ജയകൃഷ്ണൻ നായർ, വിശ്വനാഥൻ, സോമൻ പിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.