കുലുക്കി സർബത്തിലുണ്ട് ഒരു കലോത്സവ മധുരം
കോട്ടയം ∙ കോട്ടയത്താകെ കലോത്സവ ‘ഓളം’ നിറയുമ്പോൾ പങ്കുചേരാതെങ്ങനാ? കലാലയ ജീവിതം കഴിഞ്ഞെങ്കിലും കലോത്സവത്തിന്റെ ഭാഗമായി നിൽക്കാൻ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ ഒരു വഴി കണ്ടെത്തി– ഒരു കുലുക്കി സർബത്ത് സ്റ്റാൾ തുടങ്ങുക. അതും കലോത്സവാഘോഷം നടക്കുന്ന സിഎംഎസ് കോളജിന്റെ തിരുമുറ്റത്തുതന്നെ.

കോട്ടയം ∙ കോട്ടയത്താകെ കലോത്സവ ‘ഓളം’ നിറയുമ്പോൾ പങ്കുചേരാതെങ്ങനാ? കലാലയ ജീവിതം കഴിഞ്ഞെങ്കിലും കലോത്സവത്തിന്റെ ഭാഗമായി നിൽക്കാൻ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ ഒരു വഴി കണ്ടെത്തി– ഒരു കുലുക്കി സർബത്ത് സ്റ്റാൾ തുടങ്ങുക. അതും കലോത്സവാഘോഷം നടക്കുന്ന സിഎംഎസ് കോളജിന്റെ തിരുമുറ്റത്തുതന്നെ. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനും ചെമ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ അമൽ രാജാണ് കലോത്സവ നഗരിയിൽ കുലുക്കി സർബത്തുമായി നിറഞ്ഞുനിൽക്കുന്നത്.
2019–20 വർഷത്തിലായിരുന്നു അമൽ എംജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായത്. അന്ന് തൊടുപുഴയിൽ നടന്ന കലോത്സവത്തിന്റെ പ്രധാന സംഘാടകനും അമലായിരുന്നു. ആ ഓർമകളും സൗഹൃദങ്ങളുമാണ് കോട്ടയത്ത് വീണ്ടും കലോത്സവമെത്തിയപ്പോൾ എല്ലാ തിരക്കുകളും മാറ്റി വച്ച് കലോത്സവത്തിൽ സജീവമാകാൻ അമലിനെ പ്രേരിപ്പിച്ചത്. സജീവ രാഷ്ട്രീയ പ്രവർത്തകനായ അമൽ ചെമ്പ് 13–ാം വാർഡ് അംഗവും ഡിവൈഎഫ്ഐ ചെമ്പ് മേഖലാ സെക്രട്ടറിയുമാണ്.