ഡ്യുയറ്റോ, മിമിക്രിയോ അന്ന ഒറ്റയ്ക്കു മതി
കോട്ടയം ∙ രണ്ടു ശബ്ദത്തിൽ പാടാൻ മാത്രമല്ല, പല ശബ്ദത്തിൽ പറയാനും അന്ന മിടുക്കിയാണ്. ആൺ,പെൺ ശബ്ദങ്ങളിൽ മാറിമാറി പാടുന്ന ഡ്യൂയൽ വോക്കലിസ്റ്റും ഗായികയുമായ അന്ന ബിജോ എംജി കലോത്സവത്തിന്റെ മിമിക്രി വേദിയിലെത്തിയപ്പോൾ ഒരു ‘നാഗവല്ലിയായി’ മാറി. എസ്.ജാനകിയും വാണി ജയറാമും മുതൽ ട്രെയിനും ഹെലികോപ്റ്ററും വരെ

കോട്ടയം ∙ രണ്ടു ശബ്ദത്തിൽ പാടാൻ മാത്രമല്ല, പല ശബ്ദത്തിൽ പറയാനും അന്ന മിടുക്കിയാണ്. ആൺ,പെൺ ശബ്ദങ്ങളിൽ മാറിമാറി പാടുന്ന ഡ്യൂയൽ വോക്കലിസ്റ്റും ഗായികയുമായ അന്ന ബിജോ എംജി കലോത്സവത്തിന്റെ മിമിക്രി വേദിയിലെത്തിയപ്പോൾ ഒരു ‘നാഗവല്ലിയായി’ മാറി. എസ്.ജാനകിയും വാണി ജയറാമും മുതൽ ട്രെയിനും ഹെലികോപ്റ്ററും വരെ സിഎംഎസ് കോളജിലെ ഗ്രേറ്റ് ഹാളിലെത്തി. നിറഞ്ഞ കയ്യടികളോടെ സദസ്സ് അന്നയുടെ മിമിക്രി സ്വീകരിച്ചു. തേവര എസ്എച്ച് കോളജിലെ ബികോം മൂന്നാംവർഷ വിദ്യാർഥിയായ അന്ന ആദ്യമായാണ് മിമിക്രി മത്സരത്തിൽ പങ്കെടുക്കുന്നത്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയം ചിട്ടപ്പെടുത്തിയ മിമിക്രി സ്ക്രിപ്റ്റ് അന്ന വേദിയിൽ അവതരിപ്പിച്ചത്. അന്നയുടെ ഇൻസ്റ്റഗ്രാം റീലുകളെല്ലാം ശ്രദ്ധേയമാണ്. തെലുങ്ക്, തമിഴ് സിനിമാതാരമായ ബിജോ ഐസക്കാണ് അന്നയുടെ അച്ഛൻ. അമ്മ ധന്യ.