ഒഴുക്കു നിലച്ച ചിറ്റാർ പുഴ മാലിന്യക്കോട്ട
കാഞ്ഞിരപ്പള്ളി∙ വേനൽ രൂക്ഷമായതോടെ ഒഴുക്കു നിലച്ച ചിറ്റാർ പുഴയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിറയെ മാലിന്യം. വെള്ളത്തിന്റെ നിറം മാറി ദുർഗന്ധം വമിച്ചു തുടങ്ങി.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വെള്ളത്തിൽ അടിഞ്ഞു കൂടിയ നിലയിലാണ്. മഴ പെയ്യുമ്പോൾ ഇവയെല്ലാം ഒഴുകി മണിമലയാറ്റിലേക്കെത്തും. പുഴയിൽ

കാഞ്ഞിരപ്പള്ളി∙ വേനൽ രൂക്ഷമായതോടെ ഒഴുക്കു നിലച്ച ചിറ്റാർ പുഴയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിറയെ മാലിന്യം. വെള്ളത്തിന്റെ നിറം മാറി ദുർഗന്ധം വമിച്ചു തുടങ്ങി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വെള്ളത്തിൽ അടിഞ്ഞു കൂടിയ നിലയിലാണ്. മഴ പെയ്യുമ്പോൾ ഇവയെല്ലാം ഒഴുകി മണിമലയാറ്റിലേക്കെത്തും. പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടും മാലിന്യം തള്ളുന്നത് പൂർണമായി തടയാൻ കഴിയുന്നില്ല.
ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലേക്കു മാലിന്യങ്ങൾ തള്ളുന്നതു തടയാൻ പഞ്ചായത്ത് പുഴക്കരയിൽ വേലി സ്ഥാപിച്ചിട്ടും പ്രയോജനമില്ല. കുരിശുങ്കൽ ജംക്‌ഷനിൽ മണിമല റോഡിലും, പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡ്, ആനക്കല്ല് ഗവ.സ്കൂളിന് സമീപം എന്നിവിടങ്ങളിലാണു പുഴയോരത്ത് വേലി നിർമിച്ചത്.
എന്നിട്ടും ടൗണിലെ മാലിന്യങ്ങൾ മുഴുവൻ പേറുന്നതു ചിറ്റാർ പുഴയാണ്. തടയണകളിലും മാലിന്യം അടിഞ്ഞ നിലയിലാണ്. ടൗൺ മുതൽ കരിമ്പുകയത്ത് ഇരുകുടിൽ ഭാഗത്തു മണിമലയാറ്റിൽ ചിറ്റാർ പുഴ സംഗമിക്കുന്ന സ്ഥലം വരെയുള്ള ഭാഗത്തു 3 തടയണകളുണ്ട്. ഇവയിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നപ്പോൾ മാലിന്യങ്ങളാണു കാണപ്പെടുന്നത്.