ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്ക് കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു

ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്ക് കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്ക് കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്കു കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ 2 പൊടി കുഞ്ഞുങ്ങളുമായി ജീവിതത്തിൽ തനിച്ചായി പോയവൾ. തനിക്കും കുട്ടികൾക്ക് താൻ മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവാണ് അനിതയെ ജീവിത വെല്ലുവിളികളോടു പടവെട്ടാൻ പ്രാപ്തയാക്കിയത്. അന്നു മുതൽ ഇന്നുവരെ ആരുടെയും തുണയില്ലാതെ അനിത ജീവിക്കുകയാണ്. മറ്റ് സ്ത്രീകളാരും ഇതുവരെ തിരഞ്ഞെടുക്കാത്ത മേഖലയിലൂടെ സ്വന്തമായി അധ്വാനിച്ച് കുടുംബം പോറ്റുന്ന അനിതയുടെ ജീവിത കഥ സ്ത്രീ സമൂഹത്തിനു തന്നെ മാതൃകയാണ്.

∙ ജീവിക്കാൻ പഠിപ്പിച്ച കോട്ടയം
തിരുവനന്തപുരം വെഞ്ഞാറമൂട് പരേതനായ പത്മനാഭൻ– വാസന്തി ദമ്പതികളുടെ ഇളയ മകളായായിരുന്നു അനിത. 3 സഹോദരന്മാർക്ക് ഏക പെങ്ങൾ. 19–ാം വയസ്സിൽ കോട്ടയത്തേക്കു വിവാഹം കഴിച്ചു വിട്ടതോടെ അനിതയുടെ ജീവിതത്തിൽ കഷ്ട കാലങ്ങൾ തുടങ്ങുകയായിരുന്നു. ഭർത്താവ് മദ്യത്തിനു അടിമയായിരുന്നു. കുടുംബത്തിലെന്നും വഴക്കും ബഹളവുമായിരുന്നു. 17 വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ വീട്ടിൽ നിന്നും ബഹളമുണ്ടാക്കി ഇറങ്ങിപ്പോയ ഭർത്താവിനെ പിന്നീട് കണ്ടിട്ടില്ല. 2 പൊടി കുഞ്ഞുങ്ങളുമായി എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ച ദിനം. കുടുംബം പോറ്റാനായി അനിത ആദ്യം പോയത് തുണിക്കടയിൽ സെയിൽ ഗേൾ ആയിട്ടാണ്.

ADVERTISEMENT

മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെ ആ ജോലി വിട്ടു കരിങ്കല്ല് പണിക്കു പോയി, പിന്നെ തയ്യൽകാരിയായി. ഇതിനിടയിൽ സമയം കിട്ടുന്നതു പോലെ ഡ്രൈവിങ് പഠിച്ചു. പിന്നീട് ഡ്രൈവിങ് പരിശീലകയായി. ഒടുവിൽ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചതും ലോൺ എടുത്തതും കടം വാങ്ങിയുമൊക്കെ സ്വരൂക്കൂട്ടി ഒരു ഓട്ടോറിക്ഷ വാങ്ങി. അതോടെ കോട്ടയം നഗരത്തിലെ ആദ്യത്തെ വനിത ഓട്ടോറിക്ഷാ ഡ്രൈവർ എന്ന പേരും അനിതയ്ക്ക് സ്വന്തമായി. ഇതിനിടയിൽ ഹെവി ലൈസൻസ് വരെ അനിത സ്വന്തമാക്കി. ചക്രത്തിന്റെ സഹായത്തോടെ റോഡിലൂടെ ഓടുന്ന ഏത് വാഹനവും അനിത ഓടിക്കും. കോട്ടയമാണ് ജീവിത വെല്ലുവിളികളെ നേരിടാൻ പഠിപ്പിച്ചതെന്നു അനിത പറയുന്നു.

∙ ആദ്യത്തെ തെങ്ങു കയറ്റക്കാരി
2 മക്കളെ പഠിത്തം, വീടിന്റെ വാടക, കുടുംബ ചെലവ് ഇവയെല്ലാം ഓട്ടോറിക്ഷാ ഓടിച്ച് കിട്ടുന്നത് കൊണ്ട് തികയില്ലെന്നു മനസ്സിലാക്കിയാണ് അനിത മറ്റു ജോലികൾ അന്വേഷിച്ചു തുടങ്ങിയത്. അന്നു തെങ്ങ് കയറ്റ മെഷീൻ അത്ര പ്രചാരത്തിലായിട്ടില്ല. തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ലെന്നും പലരും തെങ്ങു കയറ്റക്കാരെ അന്വേഷിച്ച് വരുന്നുണ്ടെന്നും മനസ്സിലാക്കി അനിത സ്വന്തമായൊരു മെഷീൻ വാങ്ങി. തുടർന്നു സ്വന്തമായി തെങ്ങു കയറ്റം പഠിച്ചു. പിന്നീട് ഓരോ വീടുകൾ തോറും തെങ്ങു കയറ്റമായിരുന്നു തൊഴിൽ. ജില്ലയുടെ വിവിധ മേഖലകളിൽ തെങ്ങു കയറാൻ അനിത പോയിട്ടുണ്ട്. അന്നു സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നു വരുന്നതേയുള്ളൂ. എത്ര ഉയരമുള്ള തെങ്ങിലും ഭയം കൂടാതെ ഞാൻ കയറുന്നത് കണ്ട് ആളുകൾ അത്ഭുതപ്പെട്ടിരുന്നുവെന്നു അനിത ഓർക്കുന്നു.

ADVERTISEMENT

∙ തനി നാടൻ കരിക്ക് കച്ചവടം
തെങ്ങ് കയറ്റവുമായി നടന്ന കാലത്താണ് അനിയുടെ മനസ്സിലേക്ക് കരിക്ക് കച്ചവടം എന്ന ആശയം ഉടലെടുക്കുന്നത്. താൻ സ്ഥിരമായി തേങ്ങ ഇടുന്ന വീട്ടുകാരുമായി സംസാരിച്ച് ധാരണയിലെത്തി. തുടർന്ന് ഒരു പെട്ടി ഓട്ടോറിക്ഷ വാങ്ങി. വീട്ടു ജോലികൾ എല്ലാം നേരത്തെ ഒതുക്കി പുലർച്ചെ 5നുതന്നെ അനിത വീട്ടിൽ നിന്നിറങ്ങും. ഒറ്റയ്ക്ക് പെട്ടി ഓട്ടോറിക്ഷയിലാണ് യാത്ര. അയ്മനം, കുമരകം ഒളശ്ശ, തിരുവാർപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കരിക്ക് എടുക്കുന്നത്. നേരം വെളുക്കുമ്പോൾ അനിത തെങ്ങിൻ തോപ്പിലുണ്ടാകും. തുടർന്നു തെങ്ങിൽ കയറി കരിക്കുകൾ ഇടും. 150 മുതൽ 250 കരിക്കുകളായാൽ വണ്ടി നേരെ കോട്ടയത്തേക്ക് വിടും. പോപ്പ് മൈതാനത്തിനു സമീപം റോഡ് അരികിലാണ് കച്ചവടം.

അനിതയ്ക്ക് പ്രഭാത –ഉച്ച ഭക്ഷണമെല്ലാം കരിക്കു തന്നെയാണ്. വിഷം കലർത്തിയെത്തുന്ന മറുനാടൻ കരിക്കിനെക്കാൾ അനിതയുടെ നാടൻ കരിക്കിനാണു ആവശ്യക്കാർ ഏറെ. കരിക്ക് കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ രാത്രി 7 പിന്നിട്ടിരിക്കും. കരിക്കു കച്ചവടവുമായി 10 വർഷത്തിലേറെയായി അനിത കോട്ടയം നഗരത്തിലുണ്ട്. കോട്ടയത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ മകനോടൊപ്പം ചവിട്ടുവരിയിലെ വാടക വീട്ടിലാണ് അനിതയുടെ താമസം. ഇപ്പോൾ മകളും മരുമകനും കുട്ടികളും ഇവരോടൊപ്പമുണ്ട്. സ്വന്തമായി ഒരു വീട് പണിയണമെന്ന മോഹമാണു ഇനി അനിതയ്ക്കു ബാക്കിയുള്ളത്. ഒരു സ്ത്രീയെന്ന നിലയിൽ പുലർച്ചെയും രാത്രി കാലങ്ങളിലുമൊക്കെയായി തനിച്ച് നടക്കാൻ ഭയമില്ലെയെന്നു ചോദിച്ചാൽ അനിത പറയും കയ്യിലെ കൊടുവാൾ കരിക്ക് വെട്ടാൻ മാത്രമല്ലെന്ന്.

English Summary:

Anita is living; Through the field that other women have not yet chosen

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT