നാടൻ പന്തുകളി മുതൽ തിരഞ്ഞെടുപ്പിൽ അനൗൺസ്മെന്റ് വരെ
നാടൻ പന്തുകളി മുതൽ നിയമസഭാ – പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ തീപാറിയ പോരാട്ടങ്ങൾക്കു വരെ വാക്കുകൾ കൊണ്ടു വീര്യം കൂട്ടുന്ന വനിത. സ്ത്രീകൾ അധികമാരും കടന്നുവരാത്ത അനൗൺസ്മെന്റ് മേഖലയിൽ ജില്ലയിലെ അപൂർവ സാന്നിധ്യം. മൂന്നര പതിറ്റാണ്ടായി അനൗൺസ്‌മെന്റ് രംഗത്ത് സജീവമായ 52 വയസ്സുകാരി ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ.എൻ.ഷീബ എന്ന ഷീബ കൂരാലി.

1990ൽ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഷീബ ആദ്യമായി അനൗൺസ്മെന്റ് ചെയ്തത്. അതിനു ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയ്ക്ക് വേണ്ടി. പിന്നീടിങ്ങോട്ടു വന്ന എല്ലാ തിരഞ്ഞെടുപ്പുകാലത്തും വിവിധ സ്ഥാനാർഥികൾക്കു വേണ്ടി അനൗൺസ്മെന്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ വി.എൻ.വാസവനു വേണ്ടിയാണു അനൗൺസ്മെന്റ് നടത്തിയത്.
ഏറ്റവും കൂടുതൽ അനൗൺസ്മെന്റ് നടത്തിയത് മാണി സി.കാപ്പനു വേണ്ടി. ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടന്റെയും പത്തനംതിട്ടയിൽ തോമസ് ഐസക്കിന്റെ പ്രചാരണത്തിനു ഷീബയുടെ ശബ്ദവും ഉച്ചഭാഷിണിയിൽ ഉയരും. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള അനൗൺസ്മെന്റുകൾ സ്റ്റുഡിയോയിൽ റെക്കോർഡു ചെയ്തും കൊടുക്കും. അനൗൺസർ മാത്രമല്ല ഷീബ.
തിയറ്റർ ആക്ടിവിസ്റ്റ് (സ്ത്രീപക്ഷ നാടകം, സംഗീത ശിൽപം), സ്ത്രീ ശാക്തീകരണ മേഖലയിൽ 3600 ഓളം ക്ലാസുകൾ നയിച്ച പരിശീലക, മില്ലറ്റ് മിഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്, 38 ഇനം കലകളെ ഉൾപ്പെടുത്തി കൊണ്ടുള്ള സവാബ് എന്ന കലാ സംഘടനയുടെ വനിതാ വിങ് സംസ്ഥാന പ്രസിഡന്റ്, 25 വർഷമായി കിലയുടെ റിസോഴ്സ് പഴ്സൻ. ഇപ്പോൾ സംസ്ഥാന വനിതാ കമ്മിഷൻ, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെയും റിസോഴ്സ് പഴ്സനായും പ്രവർത്തിക്കുന്നു. ഫൊട്ടോഗ്രഫി പഠിച്ച് 18 വർഷം ഫൊട്ടോഗ്രഫറായും പ്രവർത്തിച്ചു. ഇതിനിടെ കൂരാലിയിൽ ചാരുത എന്ന സ്റ്റുഡിയോയും നടത്തി കഴിവു തെളിയിച്ച ആളാണ് ഷീബ. ഭർത്താവ് ജോം ആന്റണി വീട്ടുവേലിക്കുന്നേൽ ബിസിനസുകാരനാണ്.
എരുമേലിയിൽ നിന്നൊരു ഡെലിഷ്യസ് കഥ രുചിപ്പെരുമയുടെ നിറവിൽ
നാലു പെൺമക്കളും അമ്മയും അടങ്ങുന്ന പെൺകരുത്തിൽ നിന്ന് നിന്നാണ് അനീറ്റ ഷൈജുവിന്റെ ‘ഡെലിഷ്യസ് നേച്ചർ’ എന്ന ചെറിയ സംരംഭത്തിനു തുടക്കം. സ്വന്തം അടുക്കളയിൽ തയാറാക്കുന്ന മായം കലരാത്ത നാടൻ വിഭവങ്ങളുടെ അച്ചാറുകൾ, ചിപ്സുകൾ, ജാമുകൾ തുടങ്ങിയവയുടെ രുചികൾ പരിചയപ്പെടുത്തുന്നു:
സ്കൂളിൽ മകൾക്ക് ഉച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം കൊടുത്തുവിട്ട അമ്പഴങ്ങ അച്ചാറിൽ നിന്നാണ് കണ്ണിമല പാലൂക്കുന്നേൽ ഷൈജുവിന്റെ ഭാര്യ അനീറ്റയുടെ ഡെലിഷ്യസ് നേച്ചറിന്റെ തുടക്കം. മകൾ ആൻ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് ഒപ്പം കൊണ്ടുപോയ അമ്പഴങ്ങ അച്ചാർ സഹപാഠികൾക്കും അധ്യാപകർക്കും പങ്കുവച്ചതോടെയാണ് ചെറിയ സംരംഭം തുടങ്ങാൻ പ്രേരണ ആയത്. അമ്പഴങ്ങ അച്ചാറിന് സ്കൂളിൽ ആവശ്യക്കാർ കൂടുകയും പണം നൽകി അച്ചാർ വാങ്ങാൻ ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ ഉണ്ടാക്കാൻ തുടങ്ങി.
പിന്നീട് ചക്കയുടെ കുരുവും ചുളയും കൂഞ്ഞും അടക്കം വിവിധ ഉൽപന്നങ്ങൾ കൊണ്ട് അച്ചാറും ചിപ്സും ജാമും ഉണ്ടാക്കി നൽകാൻ ആരംഭിച്ചതോടെ ആവശ്യക്കാർ ഏറെയായി. വിവിധ തരം ചിപ്സുകളും വീട്ടിലും പരിസരങ്ങളിലും ലഭ്യമായ പഴവർഗങ്ങൾ കൊണ്ട് ജാമുകളും നിർമിച്ച് നൽകി. മിക്ക അച്ചാറുകൾക്കും ചിപ്സുകൾക്കും അമ്മ ചിന്നമ്മയുടെ കൈപ്പുണ്യം ആണെന്നാണ് അനീറ്റ പറയുന്നത്.വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും മാത്രം ലഭിക്കുന്ന ഉൽപന്നങ്ങൾ കൊണ്ട് അച്ചാറുകൾ, ചിപ്സുകൾ, ജാം എന്നിവ നിർമിക്കുന്നത്.
ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബത്തിന്റെ ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും അനീറ്റയ്ക്കു കഴിയുന്നുണ്ട്. 15 ഇനം അച്ചാറുകൾ, വിവിധ തരം ചിപ്സുകൾ, വിവിധ പഴങ്ങൾ കൊണ്ടുള്ള ജാമുകൾ എന്നിവ അനീറ്റയുടെ അടുക്കളയിൽ നിന്ന് നാടൻ രുചികളോടെ ആവശ്യക്കാരുടെ കൈകളിൽ എത്തുന്നു. അമ്മ ചിന്നമ്മയും മക്കളായ ആൻ (പ്ലസ്ടു), അയോണ (10–ാം ക്ലാസ്), ഐഡ (7–ാം ക്ലാസ്), അക്സ (4–ാം ക്ലാസ്) എന്നിവരും അടങ്ങുന്ന പെൺകരുത്താണു ഡെലിഷ്യസ് നേച്ചർ എന്ന സംരംഭത്തിനു പിന്നിലെ ഊർജമെന്നാണ് അനീറ്റ പറയുന്നത്.
മലയോര മേഖലയിലെ ആദ്യത്തെ വനിതാ കണ്ടക്ടർ, ചരിത്രം കുറിച്ച് പ്രീതിയുടെ യാത്ര
വനിതാ കണ്ടക്ടർമാർ പലയിടങ്ങളിലും ഉണ്ടെങ്കിലും കിഴക്കൻ മലയോര മേഖലയിലെ ആളുകൾ ആദ്യമായി കണ്ട് ആകാംക്ഷയോടെ നോക്കിയ ഒരു കണ്ടക്ടറുണ്ട്. പേര്: പ്രീതി. ഒരിക്കലും കരുതാത്ത ഒരു ജോലി ജീവിത്തിലെ പ്രീതിയായതിന്റെ കഥ:
‘‘4 മക്കൾ, കുടുംബപ്രാരബ്ധങ്ങൾ, അങ്ങനെ വലിയ ജീവിതഭാരം കുറയ്ക്കാൻ ജോലി വേണം എന്ന് ആഗ്രഹിച്ചപ്പോഴും പല ജോലികൾ ചെയ്തപ്പോഴും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ബസിൽ ടിക്കറ്റ് കൊടുക്കാൻ താൻ കണ്ടക്ടറായി വേഷമിടുമെന്ന്’’– പറയുന്നത് മടുക്ക പാറമട കൂനംചാലിൽ പ്രീതി എന്നു വിളിക്കുന്ന ശ്രീദേവിയാണ്. 7 മാസമായി ‘ഷൈബു’ എന്ന ബസിലെ കണ്ടക്ടറാണ്. എല്ലാ ജോലിക്കും പ്രയാസമുണ്ട്.
പക്ഷേ, സ്ത്രീകൾക്ക് കൂലി കുറവാണ്. കണ്ടക്ടർജോലി ചെയ്താൽ ആണുങ്ങൾക്കു ലഭിക്കുന്ന അതേ കൂലി തന്നെ ലഭിക്കുമല്ലോ എന്നു പ്രീതി പറയുന്നു. ആദ്യമൊക്കെ പാടായിരുന്നു എങ്കിലും ഇപ്പോൾ ഉശിരുള്ള കുട്ടിയായി ബസിൽ കൈവിട്ടു നടന്ന് ടിക്കറ്റ് നൽകുകയാണു പ്രീതി. മലയോരമേഖലയിലെ ആളുകൾക്ക് പ്രീതി എന്ന പെൺകണ്ടക്ടർ ആദ്യമൊക്കെ കൗതുകമായിരുന്നു. രാവിലെ 7നു തുടങ്ങുന്ന ജോലി വൈകിട്ട് 6.30ന് അവസാനിച്ച് വീട്ടിൽ പോകാം. അങ്ങനെ പ്രീതി മലയോരമേഖലയിലെ ആദ്യ പെൺകണ്ടക്ടർ എന്ന ചരിത്രം കുറിച്ചു യാത്ര തുടരുകയാണ്.