കോട്ടയം മെഡിക്കൽ കോളജിൽ നിർമിക്കുന്ന തുരങ്കപാതയുടെ പ്രത്യേകതകൾ ഇങ്ങനെ; പൂർത്തിയാക്കാൻ 3 മാസം
കോട്ടയം ∙ ജില്ലയിലെ ആദ്യത്തെ തുരങ്കപ്പാത കോട്ടയം മെഡിക്കൽ കോളജിലൊരുങ്ങുന്നു. ഒപ്പം രാജകീയമായ പ്രവേശന കവാടവും. അത്യാധുനിക സംവിധാനത്തിൽ പണി കഴിപ്പിക്കുന്ന 2 പദ്ധതികളുടെയും നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മാർഗമെന്ന നിലയിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ആറു മാസം കൊണ്ട് നിർമാണം...
കോട്ടയം ∙ ജില്ലയിലെ ആദ്യത്തെ തുരങ്കപ്പാത കോട്ടയം മെഡിക്കൽ കോളജിലൊരുങ്ങുന്നു. ഒപ്പം രാജകീയമായ പ്രവേശന കവാടവും. അത്യാധുനിക സംവിധാനത്തിൽ പണി കഴിപ്പിക്കുന്ന 2 പദ്ധതികളുടെയും നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മാർഗമെന്ന നിലയിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ആറു മാസം കൊണ്ട് നിർമാണം...
കോട്ടയം ∙ ജില്ലയിലെ ആദ്യത്തെ തുരങ്കപ്പാത കോട്ടയം മെഡിക്കൽ കോളജിലൊരുങ്ങുന്നു. ഒപ്പം രാജകീയമായ പ്രവേശന കവാടവും. അത്യാധുനിക സംവിധാനത്തിൽ പണി കഴിപ്പിക്കുന്ന 2 പദ്ധതികളുടെയും നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മാർഗമെന്ന നിലയിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ആറു മാസം കൊണ്ട് നിർമാണം...
കോട്ടയം ∙ ജില്ലയിലെ ആദ്യത്തെ തുരങ്കപ്പാത കോട്ടയം മെഡിക്കൽ കോളജിലൊരുങ്ങുന്നു. ഒപ്പം രാജകീയമായ പ്രവേശന കവാടവും. അത്യാധുനിക സംവിധാനത്തിൽ പണി കഴിപ്പിക്കുന്ന 2 പദ്ധതികളുടെയും നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മാർഗമെന്ന നിലയിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ആറു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 3 മാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് അറിയിച്ചുണ്ടെന്നു മന്ത്രി പറഞ്ഞു.
ആധുനിക രീതിയിൽ രാജകീയ പ്രൗഢിയോടെയാണ് ആശുപത്രിയുടെ പുതിയ പ്രവേശന കവാടം നിർമിക്കുന്നത്. രണ്ട് പദ്ധതികളുടെ പൂർത്തിയാകുന്നതോടെ കോട്ടയം മെഡിക്കൽ കോളജിന്റെ മുഖഛായ തന്നെ മാറും. ഇതോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പൊതു ശ്മശാനം നിർമിക്കുന്നതിന് ഒരു കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുൺ ഫിലിപ്, എൽ.കെ.ഹരിക്കുട്ടൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.കെ.ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ, ഡോ. സാം ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.
അടിപ്പാതയുടെ സ്ഥാനം ഇവിടെ
മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ എന്നിവരുടേതാണ് അടിപ്പാതയെന്ന ആശയം. ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനും പിഎംആർ ബിൽഡിങ്ങിനും ഇടയിലുള്ള പത്തടി താഴ്ചയുള്ള ഭാഗത്താണ് അടിപ്പാതയുടെ തുടക്കം. റോഡിന് അടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പിൻവശത്ത് അവസാനിക്കും. 8.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. 5 മീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. ഉറപ്പുള്ള വെട്ടുകല്ലുള്ള സ്ഥലമായതിനാൽ അടിപ്പാതയ്ക്ക് അനുയോജ്യമാണെന്നാണ് പഠന റിപ്പോർട്ട്. 1.30 കോടി രൂപയാണ് അടിപ്പാതയുടെ നിർമാണ ചെലവ്. പിഡബ്ല്യുഡിക്കാണു മേൽനോട്ട ചുമതല. രോഗികളും സന്ദർശകരും ജീവനക്കാരും അടക്കം ദിവസവും പതിനായിരത്തോളം പേരെത്തുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടരഹിതമായ സഞ്ചാരമൊരുക്കുകയെന്നതാണ് ലക്ഷ്യം.
സൗകര്യങ്ങൾ ഇങ്ങനെ
അടിപ്പാതയിൽ മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകും. ഫാൻ, ബൾബുകൾ എന്നിവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കും. വായു സഞ്ചാരത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. ഇരു കവാടങ്ങളും ആവശ്യമെങ്കിൽ പൂട്ടാനായി ഇരുമ്പു വാതിലുകൾ നിർമിക്കും. ആശുപത്രിയുടെ പ്രവർത്തനങ്ങളോ, പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടോ ഉണ്ടാക്കാത്ത രീതിയിൽ യുദ്ധകാലാടിസ്ഥാനത്തിലാകും നിർമാണം. 3 മാസം കൊണ്ടു പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ്.
ഒരുങ്ങുന്നത് രാജകീയ കമാനം
കോട്ടയം മെഡിക്കൽ കോളജിലെ പ്രധാന പ്രവേശന കവാടത്തിലൊരുങ്ങുന്നത് രാജകീയമായ കമാനം. ധന്വന്തരി ബിൽഡിങ്ങിനു സമീപത്തു നിന്നും ആരംഭിച്ച് പിഎംആർ ബിൽഡിങ്ങിനോടു ചേർന്നു സമാപിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവേശന കവാടത്തിൽ 7 മീറ്റർ വീതിയുള്ള 2 റോഡുകൾ. 5 മീറ്റർ വീതിയുള്ള നടപ്പാത എന്നിവ കവർ ചെയ്യുന്ന രീതിയിൽ 21 മീറ്റർ നീളത്തിലും 7.4 മീറ്റർ ഉയരത്തിലുമാണ് പ്രധാന പ്രവേശന കമാനം ഒരുങ്ങുന്നത്. 4 പില്ലറുകളിൽ ഒരുങ്ങുന്ന കമാനത്തിനു മധ്യത്തിൽ ആരോഗ്യ വകുപ്പിന്റെ എംപ്ലവും സ്ഥാപിക്കും. ചുറ്റും പുൽതകിടികൾ പിടിപ്പിച്ച് മനോഹരമാക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്ന പേര് ആധുനിക ലൈറ്റിങ് സംവിധാനത്തിലൂടെ ഒരുക്കും. കവാടത്തിനു ചുറ്റും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും.
ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഉണ്ടാകും. സെക്യൂരിറ്റി ജീവനക്കാർക്ക് നിൽക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രധാന കവാടവും അത്യാഹിത വിഭാഗത്തിലേക്ക് ഉള്ള റോഡും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ആണ് നിർമിക്കുന്നത്. ഒരു കോടി രൂപയാണ് നിർമാണ ചെലവ്. ഇതിൽ 60 ശതമാനം തുക ഡിസിഎച്ചും ബാക്കിയുള്ളത് ആശുപത്രി വികസന സമിതിയുമാണ് മുടക്കുന്നത്. തടസ്സങ്ങളില്ലെങ്കിൽ 3 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.
തടസ്സങ്ങളില്ലാതെ നിർമാണം
ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന മെഡിക്കൽ കോളജിൽ റോഡ് പൂർണമായും അടച്ചിട്ടുള്ള നിർമാണ പ്രവർത്തനം സാധ്യമല്ല. ആർക്കും ഒരു തടസ്സവും ഉണ്ടാകാത്ത നിലയിൽ ശാസ്ത്രീയവും യുദ്ധകാലടിസ്ഥാനത്തിലുമാകും പണികൾ നടത്തുക. അടിപ്പാതയിൽ മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകും. സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ച് കടക്കാതെ രോഗികൾക്കും സന്ദർശകർക്കും അടിപ്പാതയിലൂടെ ആശുപത്രി വളപ്പിലേക്കു പ്രവേശിക്കാനാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.