ഉത്സവവേദിയിൽ ഭരതനാട്യവുമായി ജില്ലാ ജഡ്ജി
പൊൻകുന്നം ∙ ഉത്സവവേദിയിൽ ഭരതനാട്യം അവതരിപ്പിച്ച് ജില്ലാ ജഡ്ജി. എസ്എൻഡിപി 1044-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് റോഷൻ തോമസ് നിധീരി ഭരതനാട്യം അവതരിപ്പിച്ചത്. മുപ്പതിലേറെ നർത്തകിമാർക്കൊപ്പം സംഘനൃത്തവും അവതരിപ്പിച്ചു. 3–ാം വർഷമാണ് റോഷൻ തോമസ് ഇവിടെ ഭരതനാട്യം അവതരിപ്പിക്കുന്നത്.

പൊൻകുന്നം ∙ ഉത്സവവേദിയിൽ ഭരതനാട്യം അവതരിപ്പിച്ച് ജില്ലാ ജഡ്ജി. എസ്എൻഡിപി 1044-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് റോഷൻ തോമസ് നിധീരി ഭരതനാട്യം അവതരിപ്പിച്ചത്. മുപ്പതിലേറെ നർത്തകിമാർക്കൊപ്പം സംഘനൃത്തവും അവതരിപ്പിച്ചു. 3–ാം വർഷമാണ് റോഷൻ തോമസ് ഇവിടെ ഭരതനാട്യം അവതരിപ്പിക്കുന്നത്. ഈരാറ്റുപേട്ട പോക്സോ കോടതി സ്പെഷൽ ജഡ്ജിയാണ് റോഷൻ തോമസ്. പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിൽ നൃത്താധ്യാപിക രുക്മിണി ലാലിന്റെ ശിക്ഷണത്തിൽ പഠനം തുടരുന്ന റോഷൻ തോമസിന്റെ അരങ്ങേറ്റം 2022ൽ ഇതേ ക്ഷേത്രത്തിലായിരുന്നു.
അന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഉത്സവത്തിനു റോഷൻ തോമസ് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നൃത്തം ചെയ്തു. നൃത്താവതരണത്തിനും കലാപ്രവർത്തത്തിനും ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്. ഭർത്താവ് കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസ് നിധീരി പിന്തുണയുമായുണ്ട്. ജോസഫ് ജോൺ നിധീരി, തോമസ് ജോൺ നിധീരി എന്നിവരാണ് മക്കൾ.