ക്ഷേമപെൻഷൻ നൽകാനുള്ള തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത മൂലം: മന്ത്രി വാസവൻ
കോട്ടയം ∙ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 3 ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്നു മന്ത്രി വി.എൻ.വാസവൻ. എൽഡിഎഫ് കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം

കോട്ടയം ∙ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 3 ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്നു മന്ത്രി വി.എൻ.വാസവൻ. എൽഡിഎഫ് കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു. കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, വിവിധ കക്ഷി നേതാക്കളായ എ.വി. റസൽ, വി.ബി.ബിനു, ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്, ലതികാ സുഭാഷ്, കെ.വി.ബിന്ദു, ജോസ് പുത്തൻകാല, കെ.ആർ.രാജൻ, എം ടി കുര്യൻ, സണ്ണി തോമസ്, ഔസേപ്പച്ചൻ തകിടിയേൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർഥി തോമസ് ചാഴികാടൻ ചങ്ങനാശേരി അതിരൂപത മുൻ ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സിംപോസിയത്തിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അനുഗ്രഹവും തേടി. കടപ്ലാമറ്റം, കടനാട് പഞ്ചായത്തുകളിലെ എൽഡിഎഫ് കൺവൻഷനിലും സ്ഥാനാർഥിയെത്തി.