ഏറ്റുമാനൂര്‍∙ എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂര്‍∙ എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ ‘ജി ബിന്‍’ എത്തിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി അസോസിയേഷന്‍ നടത്തിവരുന്ന പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതി എല്ലാ അംഗങ്ങളുടെ വസതികളിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ആദ്യപടിയായി ഉറവിട മാലിന്യസംസ്കരണം കൃത്യമായി എല്ലാ അംഗങ്ങളുടെ വീടുകളിലും നടക്കുന്നുണ്ടോ എന്ന് സര്‍വേ നടത്തി. ഇതിലൂടെ ഉറവിട മാലിന്യ സംസ്കരണ യൂണിറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരുടെയും ഇല്ലാത്തവരുടെയും എണ്ണം എടുത്തു. ചിലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായല്ല എന്നും കണ്ടെത്തി.

ADVERTISEMENT

രണ്ടാം ഘട്ടമായി എല്ലാ വീടുകളിലും സബ്സിഡി നിരക്കില്‍ ഉറവിട മാലിന്യ സംസ്കരണ യൂണിറ്റ് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാരിന്‍റെ ‘മാലിന്യമുക്തം നവകേരളം’ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2024ല്‍ അസോസിയേഷന്‍ നടപ്പിലാക്കുന്ന 15ലധികം വരുന്ന വിവിധ പ്രോജക്ടുകള്‍ കോര്‍ത്തിണക്കികൊണ്ട് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്ത ‘ഉണര്‍വ് 2024’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനായി ആദ്യം ജില്ലാ ശുചിത്വ മിഷനെ സമീപിച്ചു. സബ്സിഡി നിരക്കില്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതനുസരിച്ച് ജി ബിന്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ് സഹിതം ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് അസോസിയേഷന്‍ അപേക്ഷ നല്‍കി.

ജി ബിന്‍ വിതരണത്തിന്‍റെ ആദ്യഘട്ട വിതരണത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നഗരസഭ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് മാനേജര്‍ ഷീലാ റാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി എല്ലാ വീടുകളിലും ജി ബിന്‍ എത്തിച്ചതോടെയാണ് മാലിന്യ സംസ്കരണരംഗത്ത് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പുതിയ അധ്യായം തുറന്നത്.

ADVERTISEMENT

അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമാരായ രാജു സിറിയക്, എ.വി.പ്രദീപ്കുമാര്‍, സെക്രട്ടറി ബി.സുനില്‍കുമാര്‍, ജോയിന്‍റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രന്‍ നായര്‍, അമ്മിണി സുശീലന്‍ നായര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, കമ്മറ്റി അംഗങ്ങളായ ബി.അരുണ്‍കുമാര്‍, ജി.മാധവന്‍കുട്ടി നായര്‍, സ്ത്രീശക്തി ഭാരവാഹികളായ ബീനാ രാമചന്ദ്രന്‍, ശ്രീകല രാജു, സുപ്രിയ ശ്രീകുമാർ എന്നിവര്‍ നേതൃത്വം നല്‍കി.