അതിവേഗത്തിൽ പാഞ്ഞ് ലോറി, മണ്ണും കല്ലും റോഡിൽ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്
കുറുപ്പന്തറ ∙ അമിതമായി മണ്ണുകയറ്റി പോയ ടോറസ് ലോറിയുടെ പിൻഭാഗത്തെ ലോക്ക് തട്ടി മണ്ണും കല്ലും റോഡിലേക്കു വീണു. പിന്നിലുണ്ടായിരുന്ന വാഹനയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.റോഡിനു നടുവിൽ മണ്ണും കല്ലും വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. ലോറി നിർത്താതെ പോയി. ഇന്നലെ പുലർച്ചെ 6.30നു തോട്ടുവാ– കുറുപ്പന്തറ

കുറുപ്പന്തറ ∙ അമിതമായി മണ്ണുകയറ്റി പോയ ടോറസ് ലോറിയുടെ പിൻഭാഗത്തെ ലോക്ക് തട്ടി മണ്ണും കല്ലും റോഡിലേക്കു വീണു. പിന്നിലുണ്ടായിരുന്ന വാഹനയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിനു നടുവിൽ മണ്ണും കല്ലും വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. ലോറി നിർത്താതെ പോയി. ഇന്നലെ പുലർച്ചെ 6.30നു തോട്ടുവാ– കുറുപ്പന്തറ റോഡിൽ ജെറീക്കോ പ്രാർഥനാലയത്തിന്റെ സമീപമാണു സംഭവം.
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയെങ്കിലും മണ്ണും കല്ലും നീക്കാനായില്ല. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കുറവിലങ്ങാട് ഭാഗത്തുനിന്ന് അമിതമായി മണ്ണുകയറ്റി വന്ന ലോറി റോഡിലെ കുഴിയിൽ ചാടിയതോടെ പിൻ ഭാഗത്തെ ലോക്ക് തട്ടിപ്പോവുകയായിരുന്നു.
ഇതോടെ ലോറിയിൽനിന്നു പകുതിയോളം മണ്ണും കല്ലും റോഡിലേക്കു വീണു. പിന്നാലെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനും കാർ ഡ്രൈവറുമാണ് അപകടത്തിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. പുലർച്ചെ 4 മുതൽ കുറവിലങ്ങാട്, കൂത്താട്ടുകുളം തോട്ടുവ ഭാഗത്തുനിന്നു നൂറുകണക്കിന് ടിപ്പർ, ടോറസ് ലോറികളാണ് നിയന്ത്രണം പാലിക്കാതെ അമിതവേഗത്തിൽ കല്ലറ റോഡ് വഴി ചേർത്തല –ആലപ്പുഴ ഭാഗത്തേക്കു പോകുന്നത്.