കൂരോപ്പടയിൽ വച്ച് ഇന്ധനം തീർന്നാൽ പിന്നെ വണ്ടി തള്ളാം; പെട്രോൾ പമ്പ് ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടും നടപടിയില്ല
പങ്ങട ∙ ഇന്ധനം തീർന്നാൽ മുൻപ് കുപ്പിയിൽ വാങ്ങി വാഹനത്തിൽ ഒഴിക്കാമായിരുന്നു. എന്നാൽ പമ്പുകളിൽ നിന്നു കുപ്പിയിൽ പെട്രോൾ നൽകുന്നതിനു നിരോധനം വന്നതോടെ വഴിയിൽ കിടക്കേണ്ട ഗതികേടാണ് പല വാഹനങ്ങൾക്കും. കൂരോപ്പട പഞ്ചായത്ത് പരിധിയിലോ തൊട്ടടുത്ത സ്ഥലങ്ങളിലോ പെട്രോൾ പമ്പില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്

പങ്ങട ∙ ഇന്ധനം തീർന്നാൽ മുൻപ് കുപ്പിയിൽ വാങ്ങി വാഹനത്തിൽ ഒഴിക്കാമായിരുന്നു. എന്നാൽ പമ്പുകളിൽ നിന്നു കുപ്പിയിൽ പെട്രോൾ നൽകുന്നതിനു നിരോധനം വന്നതോടെ വഴിയിൽ കിടക്കേണ്ട ഗതികേടാണ് പല വാഹനങ്ങൾക്കും. കൂരോപ്പട പഞ്ചായത്ത് പരിധിയിലോ തൊട്ടടുത്ത സ്ഥലങ്ങളിലോ പെട്രോൾ പമ്പില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ് വഴിയാത്രക്കാരും നാട്ടുകാരും. പഞ്ചായത്ത് പരിധിയിൽ വച്ച് വാഹനത്തിലെ ഇന്ധനം തീർന്നാൽ അടുത്ത പമ്പ് വരെയെത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. അയർക്കുന്നം, പാമ്പാടി, പള്ളിക്കത്തോട്, മണർകാട് എന്നിവിടങ്ങളിൽ രണ്ടിലധികം പെട്രോൾ പമ്പുകൾ വീതം ഉള്ളപ്പോഴാണ് കൂരോപ്പടക്കാർക്ക് ഈ ദുരിതം.
കൂരോപ്പട പഞ്ചായത്തിൽ പമ്പ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. തുടർച്ചയായ പരാതികൾക്കു ശേഷം കൂരോപ്പട ജംക്‌ഷനിൽ പമ്പ് ആരംഭിക്കുവാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ 2014 ഒക്ടോബറിൽ അപേക്ഷ ക്ഷണിച്ചു പത്രപ്പരസ്യം നൽകിയിരുന്നു. ഒബിസി വിഭാഗക്കാർക്ക് സംവരണം ചെയ്തിരുന്നെങ്കിലും അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല. ഇതെത്തുടർന്ന് പെട്രോൾ പമ്പെന്ന സ്വപ്നം കൂരോപ്പടക്കാർക്ക് അന്യമാണ്. നിലവിൽ പൊതുവിഭാഗത്തിനു പെട്രോൾ പമ്പ് ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. കൂരോപ്പട ജംക്‌ഷനിലെ പമ്പെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നീക്കങ്ങൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.