ഏറ്റുമാനൂരിൽ ഹോട്ടലിൽ മോഷണം; 5000 രൂപയും മൊബൈൽ ഫോണും കവർന്നു
ഏറ്റുമാനൂർ∙ നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ മോഷണം. ഹോട്ടലിന്റെ ഷട്ടറും വാതിലും കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഗൂഗിൾപേ സംവിധാനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും കവർന്നു. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ

ഏറ്റുമാനൂർ∙ നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ മോഷണം. ഹോട്ടലിന്റെ ഷട്ടറും വാതിലും കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഗൂഗിൾപേ സംവിധാനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും കവർന്നു. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന താരാ ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് മോഷണം നടന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കയ്യിൽ കരുതിയിരിക്കുന്ന കൊടുവാൾ പോലുള്ള മാരകായുധം ഉപയോഗിച്ചാണ് വാതിലിന്റെ പൂട്ട് കുത്തിത്തുറന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. കടയെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയ ആളാണ് മോഷ്ടാവ് എന്ന് പൊലീസ് പറയുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.