ചങ്ങനാശേരി ∙ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ച് അസംപ്ഷൻ കോളജ്. കോളജിലെ ഡിഗ്രി, പിജി കോഴ്സുകളിൽ അടുത്ത അധ്യയനവർഷം മുതൽ ക്ലാസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും. 2നു ശേഷം വിദ്യാർഥികൾക്കു പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ച് അസംപ്ഷൻ കോളജ്. കോളജിലെ ഡിഗ്രി, പിജി കോഴ്സുകളിൽ അടുത്ത അധ്യയനവർഷം മുതൽ ക്ലാസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും. 2നു ശേഷം വിദ്യാർഥികൾക്കു പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്കു തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ചേരാം. നിലവിൽ 9.30 മുതൽ 3.30 വരെയാണു ക്ലാസ്. പെൺകുട്ടികൾക്കാണു കോളജിൽ പ്രവേശനമുള്ളത്. അടുത്ത വർഷം കോളജിന്റെ 75–ാം വാർഷികം കൂടിയാണ്. നാലുവർഷ ബിരുദ കോഴ്സ് നടപ്പാകുമ്പോൾ പരിഷ്കാരങ്ങളും കോളജിൽ നടപ്പാകും.

പേഷ്യന്റ് കെയർ മാനേജ്മെന്റ്, മെഡിക്കൽ കോഡിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളുണ്ടാകും. മത്സരപ്പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാനും വിദേശ ഭാഷാപഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളജിനു പുറത്തുള്ള വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത് തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കും. വിദേശത്തെ സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾക്കു ലഭിക്കുന്ന അവസരങ്ങൾ അസംപ്ഷനിലും ഉറപ്പാക്കുകയാണു പുതിയ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് പറഞ്ഞു. വിദ്യാർഥിനികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സർവേ നടത്തിയ ശേഷമാണു സമയക്രമീകരണം നടപ്പാക്കുന്നത്.