അധ്യാപക ഒഴിവ് മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ 2024–25 വർഷത്തേക്ക് കൊമേഴ്സ്, സോഷ്യൽവർക്ക്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ ഏപ്രിൽ 16ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9496546707 റിസർച് അസിസ്റ്റന്റ് കോട്ടയം ∙ എംജി സർവകലാശാലയിൽ റൂസ പ്രോജക്ടിൽ റിസർച്

അധ്യാപക ഒഴിവ് മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ 2024–25 വർഷത്തേക്ക് കൊമേഴ്സ്, സോഷ്യൽവർക്ക്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ ഏപ്രിൽ 16ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9496546707 റിസർച് അസിസ്റ്റന്റ് കോട്ടയം ∙ എംജി സർവകലാശാലയിൽ റൂസ പ്രോജക്ടിൽ റിസർച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ 2024–25 വർഷത്തേക്ക് കൊമേഴ്സ്, സോഷ്യൽവർക്ക്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ ഏപ്രിൽ 16ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9496546707 റിസർച് അസിസ്റ്റന്റ് കോട്ടയം ∙ എംജി സർവകലാശാലയിൽ റൂസ പ്രോജക്ടിൽ റിസർച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധജലം കുടിവെള്ള ആവശ്യത്തിന് മാത്രം: വൈക്കം ∙ കേരള വാട്ടർ അതോറിറ്റി വൈക്കം സബ് ഡിവിഷനു കീഴിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ശുദ്ധജലം കുടിവെള്ള ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് വൈക്കം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജല മോഷണം. ജലദുരുപയോഗം ചെയ്യുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും കുറഞ്ഞത് 25000രൂപ വരെ ഫൈൻ ഈടാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ചെടി നനയ്ക്കുക. വാഹനം കഴുകുക, പൈപ്പ് ഉപയോഗിച്ച് കിണറ്റിലേക്ക് ഇടുക, പൈപ്പ് ലൈനിൽ മോട്ടർ ഘടിപ്പിക്കുക തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ 8547638448, 9400002031. എന്നീ നമ്പറുകളിൽ അറിയിക്കണം.

അധ്യാപക ഒഴിവ്
മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ 2024–25 വർഷത്തേക്ക് കൊമേഴ്സ്, സോഷ്യൽവർക്ക്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ ഏപ്രിൽ 16ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9496546707

റിസർച് അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിൽ റൂസ പ്രോജക്ടിൽ റിസർച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഏപ്രിൽ 9. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. 9447887321.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓൺലൈൻ കോഴ്സ്
കോട്ടയം ∙ ഐഎച്ച്ആർഡിയുടെ കാഞ്ഞിരപ്പള്ളി അപ്ലൈഡ്‌ സയൻസ് കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അടിസ്ഥാന തത്വങ്ങളും ഉപയോഗങ്ങളും പരിശീലിപ്പിക്കാൻ 15 മണിക്കൂർ നീളുന്ന ഓൺലൈൻ കോഴ്സ് നടത്തുന്നു. കോഴ്‌സിലേക്ക് ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഏപ്രിൽ 5 വരെ അപേക്ഷിക്കാം. 04828 206480, 7510789142.

അവധിക്കാല ആർച്ചറി ക്യാംപ് ഏപ്രിൽ 3 മുതൽ
കോട്ടയം ∙ ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയ്നിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും മാന്നാനത്ത് ഏപ്രിൽ 3 മുതൽ മേയ് 20 വരെ സൗജന്യ അവധിക്കാല ആർച്ചറി ക്യാംപ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയാണ് ക്യാംപ്. സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കുമായി നടത്തുന്ന ആർച്ചറി വെക്കേഷൻ ക്യാംപിൽ പങ്കെടുക്കുന്നതിന് 28ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ ഇമെയിലിൽ സമർപ്പിക്കണം. https://pcasak.weebly.com. ഫോൺ: 9809921065.

ADVERTISEMENT

കുട്ടികൾക്കായി ചിത്രകലാ പഠനക്യാംപ്  കോട്ടയത്ത്
കോട്ടയം ∙ സാമാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സ് ഏപ്രിൽ 5നും 6നും കോട്ടയം പബ്ലിക് ലൈബ്രറി ബിൽഡിങ്ങിലെ സാമാ ഓഫിസിൽ കുട്ടികൾക്കായി ‘നിറക്കൂട്ട്’ ചിത്രകലാ പഠനക്യാംപ് സംഘടിപ്പിക്കുന്നു. 10 മുതൽ 18 വയസ്സ് വരെയുള്ളവർക്കു പങ്കെടുക്കാം. ആർട്ടിസ്റ്റ് സുജാതനാണു ക്യാംപ് ഡയറക്ടർ. 50 പേർക്കാണു പ്രവേശനം. റജിസ്ട്രേഷന്: 9847743325, 7012624480.
സാമാ ഫെബ്രുവരിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം 6–ാം തീയതി നൽകുമെന്നു സാമാ ഡയറക്ടർ ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ അറിയിച്ചു.

ജൂനിയർ ‌െഎ നാംസ് അവധിക്കാല ക്യാംപ് ഏപ്രിൽ 16 മുതൽ
കോട്ടയം ∙ 10നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായി തിരുവാതുക്കൽ സെന്റ് പോൾസ് ആശ്രമത്തിൽ ജൂനിയർ ‌െഎ നാംസ് നാലുദിവസത്തെ അവധിക്കാല ക്യാംപ് നടത്തും. ഏപ്രിൽ 16നു പത്തിനു ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്യും. 18നു 10നു ഡോ. ഗീവർഗീസ് മാർ ബർന്നബാസ് വിഷയാവതരണം നടത്തും. 19നു രാവിലെ കുർബാനയ്ക്കുശേഷം ഡോ. ജോഷ്വ മാർ നിക്കോദീമോസ് കുട്ടികളുമായി സംവദിക്കും. വേദപഠനം, യോഗ, മെഡിറ്റേഷൻ, കൃഷി, വ്യക്തിത്വവികസനം, പ്രസംഗം, സാഹിത്യം എന്നിവയെക്കുറിച്ചു ക്ലാസുകളുണ്ടാകും. 19നു പഠന വിനോദയാത്രയ്ക്കു ശേഷം മാർ ഏലിയ കത്തീഡ്രലിൽ സമാപിക്കും. വിവരങ്ങൾക്ക്: 9447174131, 9495984131.

ആർച്ചറി ക്യാംപ് 
കോട്ടയം ∙ ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയ്നിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും മാന്നാനത്ത് ഏപ്രിൽ 3 മുതൽ മേയ് 20 വരെ സൗജന്യ അവധിക്കാല ആർച്ചറി ക്യാംപ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയാണ് ക്യാംപ്. സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കുമായി നടത്തുന്ന ആർച്ചറി വെക്കേഷൻ ക്യാംപിൽ പങ്കെടുക്കുന്നതിന് 28ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ ഇമെയിലിൽ സമർപ്പിക്കണം. https://pcasak.weebly.com. ഫോൺ: 9809921065.

അവധിക്കാല പരിശീലനം
∙ കോട്ടയം ക്ലബ്ബിൽ നീന്തൽ, ഷട്ടിൽ ബാഡ്മിന്റൻ, ബില്യഡ്സ്, ടേബിൾ ടെന്നിസ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ബന്ധപ്പെടുക. 0481 2970148, 2576072.

ADVERTISEMENT

വസ്തു നികുതി
എരുമേലി ∙ വസ്തു നികുതി അടയ്ക്കുന്നതിനു പഞ്ചായത്തിൽ 28, 29,31 തുടങ്ങിയ അവധി ദിവസങ്ങളിലും സൗകര്യമുണ്ടെന്നു സെക്രട്ടറി അറിയിച്ചു.

വാഴൂർ ∙ കെട്ടിട നികുതി സ്വീകരിക്കുന്നതിനു 28നും 29നും 31നും രാവിലെ 10 മുതൽ 4.30 വരെ വാഴൂർ പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കും.

കെട്ടിട നികുതി
തലപ്പലം ∙  കെട്ടിട നികുതി പിരിവിന്  പഞ്ചായത്ത് ഓഫിസ് 28, 31 എന്നീ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

വനിത മാക്സ് ഷോപ്പിങ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ കോട്ടയത്ത്
കോട്ടയം ∙ ‘വനിത മാക്സ്’ ഷോപ്പിങ് ഫെസ്റ്റിവൽ ഏപ്രിൽ 5 മുതൽ 15 വരെ കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കും. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണു കൺസ്യൂമർ ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഇലക്ട്രോണിക്സ് പാർട്നർ ക്യുആർഎസ്. ശീതീകരിച്ചതും വിശാലവുമായ പവിലിയനുകളിലാണു പ്രദർശനം. അടുക്കള ഉപകരണങ്ങൾ മുതൽ ലക്ഷ്വറി കാറുകൾ വരെ പ്രദർശനത്തിനെത്തും. ഏറ്റവും പുതിയ ഉൽപന്നങ്ങളുമായി ക്യുആർഎസിന്റെ പവിലിയൻ ഫെസ്റ്റിവലിലുണ്ടാകും. എൽജി, ഹയർ, വേൾപൂൾ, ലോയ്ഡ്, ഗോദ്റെജ്, പാനസോണിക്, ബോഷ്, ഐഎഫ്ബി, വോൾട്ടാസ്, പ്യൂർ ഫ്ലേം, ബ്ലൂസ്റ്റാർ, വി–ഗാർഡ്, ബജാജ്, ബട്ടർഫ്ലൈ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വലിയ വിലക്കുറവിൽ മേളയിൽ നിന്നു വാങ്ങാം. സമ്മാനങ്ങളുമുണ്ട്. ഫർണിച്ചർ, മാർബിൾ, സോളർ ഉൽപന്നങ്ങൾ, കിടക്കകൾ, തുണിത്തരങ്ങൾ തുടങ്ങിയവയെല്ലാം കണ്ടറിഞ്ഞും വിലപേശിയും താരതമ്യം ചെയ്തും വാങ്ങാൻ അവസരമുണ്ട്. കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാൻ ഫുഡ്കോർട്ടുമുണ്ട്. വിശദവിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും: 9207751403 (വാട്സാപ്).

അഭിലാഷ് തിയറ്റർ നാളെ തുറക്കും
കോട്ടയം ∙ നവീകരണത്തിനായി തിങ്കളാഴ്ച മുതൽ അടച്ചിട്ടിരുന്ന അഭിലാഷ് തിയറ്റർ നാളെ തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ സിനിമകളുടെ റിലീസിങ് ഇല്ലാതിരുന്നതാണ് തിയറ്റർ നവീകരണത്തിനായി അടച്ചിട്ടതിന് കാരണം. കേരളത്തിലെ ആദ്യ 4കെ തിയറ്ററാണ് അഭിലാഷ്.

ADVERTISEMENT

ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഇന്ന്
കോട്ടയം ∙ ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഇന്ന് 3ന് എംഎൽ റോഡ് വ്യാപാരഭവൻ ഹാളിൽ തൊഴിലാളിസംഗമം നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും.

എൻഡിഎ ഇന്നത്തെ റോഡ് ഷോ മാറ്റി
പാലാ ∙ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇന്ന് പാലായിൽ നടത്താനിരുന്ന റോഡ് ഷോ മാറ്റി വച്ചു. 30നു  4.30 നു നിയോജക മണ്ഡലം കൺവൻഷൻ പുഴക്കര മൈതാനത്ത് ബിജെപി ദേശീയ സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

ലെൻസ്ഫെഡ് ധർണ ഇന്ന്
കോട്ടയം ∙ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമാണ അനുമതിക്ക് വേണ്ടിയുളള പ്ലാൻവരയ്ക്കൽ കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലൈസൻസ്ഡ് എ‍ൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെ‍‍ഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാ കമ്മിറ്റി ഇന്നു  നഗരസഭാ മാർച്ചും ധർണയും നടത്തും. 10നു പഴയ വെസ്‌റ്റ് പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപത്ത് നിന്നാരംഭിക്കുന്ന മാർച്ച് നഗരസഭയുടെ മുന്നിൽ സമാപിക്കും.

വൈദ്യുതി മുടങ്ങും
തെങ്ങണ ∙ ചൂരനോലി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ∙ വളയംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ∙ കുരിശുപള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ∙ മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ∙ പാറവേലി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെയും പന്ത്രണ്ടാംകുഴി ട്രാൻസ്ഫോമർ പരിധിയിൽ 1 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

പള്ളം ∙ കച്ചേരി കവല, അമ്പാട്ട് കടവ്, പനച്ചിക്കാട് അമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.