പൊൻകുന്നം∙ പാതയോരങ്ങളിലെ കയ്യേറ്റങ്ങൾ അപകടങ്ങൾക്കു വഴിയൊരുക്കുന്നു. പല സ്ഥലങ്ങളിലും കാൽനട പോലും ദുരിതം.ദേശീയ പാത 183, പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ തുടങ്ങി വിവിധ റോഡുകളുടെ വശങ്ങളിലെ സ്ഥലങ്ങളിലാണ് അനധികൃത കയ്യേറ്റങ്ങൾ വ്യാപകമാകുന്നത്.വിവിധ സ്ഥാപനങ്ങളുടെ ബോർഡുകൾ, പരസ്യ ഫ്ലെക്സുകൾ, താൽക്കാലിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊൻകുന്നം∙ പാതയോരങ്ങളിലെ കയ്യേറ്റങ്ങൾ അപകടങ്ങൾക്കു വഴിയൊരുക്കുന്നു. പല സ്ഥലങ്ങളിലും കാൽനട പോലും ദുരിതം. ദേശീയ പാത 183, പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ തുടങ്ങി വിവിധ റോഡുകളുടെ വശങ്ങളിലെ സ്ഥലങ്ങളിലാണ് അനധികൃത കയ്യേറ്റങ്ങൾ വ്യാപകമാകുന്നത്. വിവിധ സ്ഥാപനങ്ങളുടെ ബോർഡുകൾ, പരസ്യ ഫ്ലെക്സുകൾ, താൽക്കാലിക കച്ചവട ഷെഡ്ഡുകൾ, പ്രവർത്തിക്കാതെ കിടക്കുന്ന വഴിയോര കടകൾ, തകരാറിലായ വാഹനങ്ങൾ, വെട്ടിയിട്ടിരിക്കുന്ന തടികൾ, കാലപ്പഴക്കത്താൽ ഒടിഞ്ഞു വീഴാറായ മരങ്ങൾ തുടങ്ങി പല വിധമാണു സുഗമമായ ഗതാഗതത്തിനും തടസമായി പാതയോരങ്ങളിലുള്ളത്. 

പുനലൂർ –മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ - പൊൻകുന്നം റോഡിൽ ഒന്നാം മൈലിലും എലിക്കുളം കുരുവിക്കൂടിലും വാഹനങ്ങൾ നിയന്ത്രണം വിട്ട് വഴിയരികിലെ കടകളിലേക്ക് ഇടിച്ചു കയറി ആളുകൾക്ക് പരുക്കേറ്റ അപകടമുണ്ടായി. മേഖലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന റോഡാണ് പാലാ – പൊൻകുന്നം റോഡ്. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നതും അപകട സാധ്യത വർധിപ്പിച്ചു.

ADVERTISEMENT

പൊൻകുന്നം –പാലാ റോഡിൽ ഒന്നാം മൈൽ മുതൽ പൈക ഏഴാംമൈൽ വരെയും, ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലും ഇത്തരം ഗതാഗത തടസ്സങ്ങളുണ്ട്. ശബരിമല സീസണിൽ താൽക്കാലിക കച്ചവടത്തിനായി നിർമിച്ച  കടകളും സീസൺ  കഴിഞ്ഞു പൂട്ടിയിട്ടും പൊളിച്ചു മാറ്റാതെ കിടക്കുന്നു.  ദേശീയ പാതയുടെയും പൊതുമരാമത്തുവകുപ്പിന്റെയും അധീനതയിലുള്ള സ്ഥലത്താണ് ഇത്തരം കയ്യേറ്റങ്ങൾ ഉള്ളത്.