കടുത്തുരുത്തി ∙ ഓശാനഞായർ മുതൽ കുരിശുമരണവും ഉയിർപ്പും വരെയുള്ള ക്രിസ്തുജീവിതം അത്യപൂർവ തപാൽ സ്റ്റാംപുകളിലൂടെ അവതരിപ്പിക്കുകയാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട. മാനേജർ കടുത്തുരുത്തി മാന്നാർ കയ്യാലയ്ക്കൽ കെ.ടി.ജോസഫ് (ജോയി–68). ഇതിനായി മാത്രം ജോയി റിട്ടയർമെന്റിനു ശേഷം 5 വർഷം കൊച്ചിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ ഓശാനഞായർ മുതൽ കുരിശുമരണവും ഉയിർപ്പും വരെയുള്ള ക്രിസ്തുജീവിതം അത്യപൂർവ തപാൽ സ്റ്റാംപുകളിലൂടെ അവതരിപ്പിക്കുകയാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട. മാനേജർ കടുത്തുരുത്തി മാന്നാർ കയ്യാലയ്ക്കൽ കെ.ടി.ജോസഫ് (ജോയി–68). ഇതിനായി മാത്രം ജോയി റിട്ടയർമെന്റിനു ശേഷം 5 വർഷം കൊച്ചിയിലെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ബൈബിൾ പഠനം നടത്തി. തിയോളജിയിൽ 2 വർഷത്തെ ഡിപ്ലോമയും നേടി. 100 ഷീറ്റ് പേപ്പറുകളിൽ ആയിരക്കണക്കിനു സ്റ്റാംപുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജോർദാൻ, ഷാർജ, റൊമാനോ, വത്തിക്കാൻ, പോളണ്ട്, സ്പെയിൻ, മാൾട്ട, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കരീബിയൻ ദ്വീപുകളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച സ്റ്റാംപുകളുണ്ട് ഇതിൽ. അര ലക്ഷം രൂപ വരെ നൽകി വാങ്ങിയ സ്റ്റാംപുകളും ഉൾപ്പെടുന്നു. 

പല രാജ്യങ്ങളും ആദ്യമായി പുറത്തിറക്കിയ സ്റ്റാംപുകൾ ജോയി ശേഖരിച്ചിട്ടുണ്ട്. 1840ൽ ബ്രിട്ടൻ പുറത്തിറക്കിയ വിക്ടോറിയ രാജ്ഞിയുടെ പെന്നി ബ്ലാക്ക് നിറത്തിലുള്ള സ്റ്റാംപ്, 1851ൽ കാനഡയിൽ ഇറങ്ങിയ ബീവർ തിമാറ്റിക് സ്റ്റാംപ്, 1948ൽ ഇന്ത്യയിൽ നിന്നുള്ള ഗാന്ധിജിയുടെ സ്റ്റാംപ്, അമേരിക്ക പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാംപ്, യുഎൻ തടിയിലും സിൽക്കിലും നിർമിച്ച സ്റ്റാംപ് എന്നിവയൊക്കെ അപൂർവ കൗതുകങ്ങൾ. സ്റ്റാംപുകളുടെ ആധികാരികത യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണു ജോയി. ഹോബിക്കു പിന്തുണയുമായി ഭാര്യ വത്സമ്മ ഒപ്പമുണ്ട്. മകൻ എറണാകുളം മെ‍ഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജറിയാട്രിക് വിഭാഗം ഡോ. ജിനോ ജോയി. മരുമകൾ. മാന്നാനം കെഇ കോളജിലെ ഇംഗ്ലിഷ് പ്രഫസർ ഇന്ദു പീറ്റർ.

"സ്റ്റാംപ് ഒട്ടിച്ചുള്ള കത്തയയ്ക്കൽ കുറഞ്ഞത് സ്റ്റാംപ് ശേഖരണത്തെ ബാധിക്കുന്നുണ്ട്  ".

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT