നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ അമ്മ അറസ്റ്റിൽ
പൊൻകുന്നം ∙ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ അമ്മയെ 18 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ ഓമനയെയാണ് (കുഞ്ഞുമോൾ–57) അറസ്റ്റ് ചെയ്തത്. 2004ലാണ് സംഭവം. നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി

പൊൻകുന്നം ∙ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ അമ്മയെ 18 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ ഓമനയെയാണ് (കുഞ്ഞുമോൾ–57) അറസ്റ്റ് ചെയ്തത്. 2004ലാണ് സംഭവം. നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് ഓമന അറസ്റ്റിലായി.
പിന്നീട് കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സ്റ്റേഷൻ എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ മാഹിൻ സലിം, ദിലീപ് കുമാർ, സിപിഒമാരായ എം.ജി.പ്രിയ, കിരൺ കർത്താ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.