വേനൽ കനത്തു, താപനില 38.7 കടന്നു; നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല
കോട്ടയം ∙ വേനൽ കനത്തതോടെ ജില്ലയിലെ നിർമാണ മേഖല ആശങ്കയിൽ. താപനില 38.7 കടന്നതോടെ തൊഴിലാളികൾക്കു ജോലി ചെയ്യാനാവാത്ത സ്ഥിതി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും നിയന്ത്രണമുള്ള ഈ നേരത്ത് ഇൻഡോർ ജോലി മാത്രമേ ചെയ്യാവൂവെന്നും തൊഴിൽ വകുപ്പിന്റെ ഉത്തരവുണ്ട്. വേനൽക്കാലമായതിനാൽ ജോലി സമയം

കോട്ടയം ∙ വേനൽ കനത്തതോടെ ജില്ലയിലെ നിർമാണ മേഖല ആശങ്കയിൽ. താപനില 38.7 കടന്നതോടെ തൊഴിലാളികൾക്കു ജോലി ചെയ്യാനാവാത്ത സ്ഥിതി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും നിയന്ത്രണമുള്ള ഈ നേരത്ത് ഇൻഡോർ ജോലി മാത്രമേ ചെയ്യാവൂവെന്നും തൊഴിൽ വകുപ്പിന്റെ ഉത്തരവുണ്ട്. വേനൽക്കാലമായതിനാൽ ജോലി സമയം രാവിലെ 7നും വൈകിട്ട് 7നും ഇടയിലാകണമെന്നും തൊഴിൽ വകുപ്പ് നിർദേശിക്കുന്നു.
എന്നാൽ 12 മുതൽ 3 വരെയുള്ള ജോലി സമയത്തിന്റെ നഷ്ടത്തെ ഇതു നികത്തുന്നില്ലെന്ന് കരാറുകാർ പറയുന്നു. പുതുക്കിയ ജോലി സമയം നിർമാണ മേഖലയുടെ ഉൽപാദനക്ഷമതയെ 20 മുതൽ 30 ശതമാനം വരെ ബാധിച്ചതായി നിർമാണ കരാറുകാർ പറയുന്നു.
ആശ്രയം നനഞ്ഞ തൂവാല
∙ബിഎസ്എൻഎൽ, കെഎസ്ഇബി വകുപ്പുകളിലെ ജീവനക്കാർ സമയബന്ധിതമായി ജോലി തീർപ്പാക്കേണ്ടതിനാൽ നിയന്ത്രണം ലംഘിച്ച് ജോലി ചെയ്യുന്നത് കാണാം. തങ്ങൾക്ക് ഇത്തരം ജോലികൾ ശീലമായെന്നും ചൂടിനെ മറികടക്കാൻ നനഞ്ഞ തൂവാല കരുതുമെന്നും തൊഴിലാളികൾ പറയുന്നു.
നിയമം ലംഘിച്ചാൽ സ്റ്റോപ് മെമ്മോ
∙ ജില്ലയുടെ വിവിധ മേഖലകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വർക്ക്‌സൈറ്റ് പരിശോധന നടത്തുന്നുണ്ടെന്നും ജോലിസമയം ലംഘിക്കുന്നത് തൊഴിൽ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടാൽ സ്റ്റോപ്് മെമ്മോ നൽകുമെന്നും ജില്ലാ ലേബർ ഓഫിസ് എൻഫോഴ്സ്മെന്റ് ഓഫിസർ എം.ജയശ്രീ പറഞ്ഞു.