മധുരിക്കും കൊക്കോ; കൊക്കോ കായയ്ക്കു വിലയേറിയതോടെ കൃഷിക്ക് പ്രിയമേറി
കറുകച്ചാൽ ∙ കൊക്കോ വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്. ഇനി കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കേണ്ടി വരുമോ എന്നാണ് കർഷകരുടെ ആശങ്ക. പണ്ട് വനില വില കുതിച്ചു കയറിയപ്പോൾ തോട്ടങ്ങൾക്കു വേലിയും കാവലുമൊക്കെ ഏർപ്പെടുത്തിയിരുന്നു.മുണ്ടക്കയം ഈസ്റ്റ് ജോസ് ജെ.കള്ളിവയലിൽ കൊക്കോ തോട്ടത്തിന്റെ ചുറ്റും കമ്പിവേലി

കറുകച്ചാൽ ∙ കൊക്കോ വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്. ഇനി കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കേണ്ടി വരുമോ എന്നാണ് കർഷകരുടെ ആശങ്ക. പണ്ട് വനില വില കുതിച്ചു കയറിയപ്പോൾ തോട്ടങ്ങൾക്കു വേലിയും കാവലുമൊക്കെ ഏർപ്പെടുത്തിയിരുന്നു.മുണ്ടക്കയം ഈസ്റ്റ് ജോസ് ജെ.കള്ളിവയലിൽ കൊക്കോ തോട്ടത്തിന്റെ ചുറ്റും കമ്പിവേലി സ്ഥാപിച്ച് ഗ്രീൻ നെറ്റ് കൊണ്ട് സംരക്ഷിക്കുന്നുണ്ട്.
ജോലിക്കാർ ഇവിടെ താമസിക്കുന്നു. കാട്ടുപന്നികളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ശല്യം ഒഴിവാക്കാൻ മഞ്ഞ പ്ലാസ്റ്റിക് മതിൽ നിർമിച്ച് തോട്ടങ്ങളെ സംരക്ഷിക്കുന്നത് ഫലപ്രദമാണെന്ന് ഇദ്ദേഹം പറയുന്നു. കായ്ച്ചു തുടങ്ങിയ കൊക്കോയുടെ ചുവട്ടിൽ ഗ്രീൻ നെറ്റ് വിരിച്ച് അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം മണിമല കൊക്കോ ഉൽപാദക സംഘം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു മരത്തിന് 150 രൂപ ചെലവ് വരും.
∙ 1000 കടക്കുമോ..?
2 ദിവസം മുൻപ് 850 രൂപയായിരുന്ന ഉണങ്ങിയ കൊക്കോ വില 880ൽ എത്തി. പച്ച കൊക്കോ 250 രൂപയ്ക്കാണ് സംഘങ്ങൾ എടുക്കുന്നത്. ആഗോള വിപണിയിൽ കൊക്കോയുടെ സപ്ലൈ കുറഞ്ഞതാണ് വില കൂടാൻ കാരണം. 40 വർഷത്തിന് ഇടയിലെ എറ്റവും താഴ്ന്ന നിലയിലാണ് കൊക്കോ സപ്ലൈ എന്നും ഇത്തവണ ആഗോള കൊക്കോ ഉൽപാദനം 11% കുറയുമെന്നുമാണ് ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷൻ പറയുന്നത്. ഇതോടെ വില വീണ്ടും ഉയരും. കൊക്കോ വില കൂടിയതോടെ തൈകൾക്ക് ആവശ്യക്കാർ കൂടിയെന്ന് മണിമല കൊക്കോ ഉൽപാദക സംഘം പ്രസിഡന്റ് കെ.ജെ.വർഗീസ് പറഞ്ഞു
∙ 951 ഹെക്ടറിൽ കൊക്കോ
ജില്ലയിൽ 951 ഹെക്ടറിൽ കൊക്കോ കൃഷി നടക്കുന്നതായാണ് സിപിസിആർഐ കായംകുളം പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ കണക്ക്. കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലാണ് കൊക്കോ കൃഷി വ്യാപകമായിട്ടുള്ളത്.