വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ
ഏറ്റുമാനൂർ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂർ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എസ്.മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കണിക്കൊന്നപൂവ്, കണിവെള്ളരി, കണിമത്തൻ, നെൽക്കതിര്, തേങ്ങ, ചക്ക, ഉണക്കലരി, നെല്ല്, വെറ്റില, അടക്ക, മാങ്ങ, നാരങ്ങ, കൈതച്ചക്ക, പഴം, പപ്പായ, മുരിങ്ങക്കായ, പയർ തുടങ്ങി കുറവിലങ്ങാട് കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ കണിയൊരുക്കാനാവശ്യമായ ഉൽപന്നങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റിനൊപ്പം പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി ബി.സുനിൽകുമാർ, പ്രോജക്റ്റ് കോ–കോർഡിനേറ്റർ ദിനേശ് ആർ.ഷേണായ്, വൈസ് പ്രസിഡന്റുമാരായ രാജു സിറിയക്, എ.വി.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രൻ നായർ, അമ്മിണി സുശീലൻ നായർ, ഭാരവാഹികളായ എം.എസ്.അപ്പുകുട്ടൻ നായർ, ജി.മാധവൻകുട്ടി നായർ, ബി.അരുൺകുമാർ, സ്ത്രീശക്തി ഭാരവാഹികളായ ശ്രീകല രാജു, പദ്മിനി വിജയ് തുടങ്ങിയവർ നേതൃത്വം നൽകി. അസോസിയേഷന്റെ ഉണർവ് 2024 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.