വിഷുക്കണി കണ്ടുണരാൻ ഐശ്വര്യത്തിന്റെ വിഷുപ്പുലരി
ചങ്ങനാശേരി ∙ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായ വിഷുപ്പുലരിയിൽ ഇന്ന് നാട്. വിഷു ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കനത്ത വേനൽച്ചൂടിലും വിഷു ആഘോഷിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിനായി ജനം വഴിയിലേക്കിറങ്ങി. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ ശ്രീകൃഷ്ണ

ചങ്ങനാശേരി ∙ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായ വിഷുപ്പുലരിയിൽ ഇന്ന് നാട്. വിഷു ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കനത്ത വേനൽച്ചൂടിലും വിഷു ആഘോഷിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിനായി ജനം വഴിയിലേക്കിറങ്ങി. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വഴിയോരങ്ങളിൽ ദിവസങ്ങൾക്കു മുൻപേ വിൽപന ആരംഭിച്ചിരുന്നു.
കൂടാതെ കണിവെള്ളരി, ആപ്പിൾ, മുന്തിരി, കൈതച്ചക്ക ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി നടന്നു. വസ്ത്രവ്യാപാര ശാലകളിലും ഇന്നലെ തിരക്കുള്ള ദിവസമായിരുന്നു. റോഡരികിലും പുരയിടങ്ങളിലും നിന്ന കൊന്നപ്പൂക്കൾ പലതും ഉച്ചയ്ക്ക് മുൻപേ തന്നെ ആളുകളെത്തി സ്വന്തമാക്കിയിരുന്നു. വഴിയോരങ്ങളിൽ കൊന്നപ്പൂക്കച്ചവടവും ഉഷാറായി.