വെള്ളംകുടി മുട്ടിച്ച് ഓരുമുട്ട്; മുട്ട് സ്ഥാപിച്ചതോടെ ഒഴുക്കുനിലച്ച് വെള്ളം മലിനമായി
വൈക്കം ∙ വടയാർ മുട്ടുങ്കൽ മൂവാറ്റുപുഴയാറിനു കുറുകെ സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു നീക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.നീരൊഴുക്ക് നിലച്ചതോടെ ഇടത്തോടുകളിലൂടെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്താതെ വറ്റിവരണ്ട നിലയിലാണ്. ഇതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളവും വറ്റിവരണ്ടു. മുട്ട്

വൈക്കം ∙ വടയാർ മുട്ടുങ്കൽ മൂവാറ്റുപുഴയാറിനു കുറുകെ സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു നീക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. നീരൊഴുക്ക് നിലച്ചതോടെ ഇടത്തോടുകളിലൂടെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്താതെ വറ്റിവരണ്ട നിലയിലാണ്. ഇതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളവും വറ്റിവരണ്ടു. മുട്ട് സ്ഥാപിച്ചതോടെ ഒഴുക്കുനിലച്ച് വെള്ളം മലിനമായി ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്.
കൃഷിയിടത്തിൽ ഓരുവെള്ളം കയറാതിരിക്കാൻ വേണ്ടിയാണ് തലയോലപ്പറമ്പ് – ഉദയനാപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുട്ടു സ്ഥാപിച്ചത്. വിളവെടുപ്പ് കഴിഞ്ഞിട്ടും മുട്ട് പൊളിച്ചു നീക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. വെള്ളം മലിനമായതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉൾപ്പെടെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പ്രദേശവാസികളായ നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റും ഈ ആറിനെയാണ് ആശ്രയിച്ചിരുന്നത്. മുട്ട് പൊളിച്ചു നീക്കി പ്രദേശവാസികളുടെ ദുരിതം അകറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം. എല്ലാ വർഷവും വേനൽ കടുക്കുന്ന അവസരത്തിൽ ഇവിടെ മുട്ട് സ്ഥാപിക്കുന്നത് പതിവാണ്. എന്നാൽ ആവശ്യം കഴിഞ്ഞാൽ ഇത് പൊളിച്ചു നീക്കാൻ അധികൃതർ തയാറാകാറില്ല.