പബ്ലിക് ലൈബ്രറിക്കു പുതിയ മുഖം
കോട്ടയം ∙പബ്ലിക് ലൈബ്രറിയിൽ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം സമാപിച്ചു. റിസപ്ഷൻ, പുസ്തകങ്ങൾ എടുക്കുന്നതും മടക്കി നൽകുന്നതുമായ കൗണ്ടർ അടക്കം നവീകരണം പൂർത്തിയാക്കി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ചേംബറുകളും ആധുനികവൽക്കരിച്ചു. പുതിയ ബോർഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കി. സാംസ്കാരിക സമ്മേളനങ്ങൾ അടക്കം നടത്താവുന്ന തരത്തിൽ 175 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയമാണു പൂർത്തിയായത്.

കോട്ടയം ∙ പബ്ലിക് ലൈബ്രറിയിൽ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം സമാപിച്ചു. റിസപ്ഷൻ, പുസ്തകങ്ങൾ എടുക്കുന്നതും മടക്കി നൽകുന്നതുമായ കൗണ്ടർ അടക്കം നവീകരണം പൂർത്തിയാക്കി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ചേംബറുകളും ആധുനികവൽക്കരിച്ചു. പുതിയ ബോർഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കി. സാംസ്കാരിക സമ്മേളനങ്ങൾ അടക്കം നടത്താവുന്ന തരത്തിൽ 175 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയമാണു പൂർത്തിയായത്.
ഇതിനൊപ്പം 125 പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ആർട് ഗാലറിയും നേരത്തെ തന്നെ ക്രമീകരിച്ചിട്ടുണ്ട്. 10,000 ചതുരശ്ര അടി സ്ഥലമാണു കെട്ടിടത്തിൽ ലൈബ്രറിക്കായി മാറ്റി വച്ചിരിക്കുന്നത്. പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഭാഗത്തെ തറയുടെ ജോലികളാണ് ഇനി തീരാനുള്ളത്.ഇത് ഉടൻ പൂർത്തിയാക്കും. ഇതിനൊപ്പം ഒരു ആംഫി തിയറ്ററും പണിയുന്നുണ്ട്. ഇതിന്റെ സ്റ്റേജിന്റെ പണി തീരാറായി. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനാണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ശാസ്ത്രി റോഡിൽ നിന്നു ലൈബ്രറിയിലേക്കുള്ള പ്രവേശന കവാടം കേരളീയ മാതൃകയിൽ കാനായി കുഞ്ഞിരാമൻ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണവും ഉടൻ ആരംഭിക്കും.
റഫറൻസ്.. പഠനം
50,000 പുസ്തകങ്ങളുള്ള റഫറൻസ് ലൈബ്രറിയും പബ്ലിക് ലൈബ്രറിയുടെ ഭാഗമാണ്. ഇവിടെ പഠനാവശ്യത്തിനു വരുന്നവർക്ക് പ്രത്യേക സ്ഥലം ലഭിക്കും. റഫറൻസ് ലൈബ്രറിക്കുള്ളിൽ ഇരുന്നു പഠിക്കാൻ ഇവർക്കു സാധിക്കും. ഒരേ സമയം 40 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഉള്ളത്. 65 പേർ റജിസ്റ്റർ ചെയ്ത് ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.വിവരങ്ങൾക്ക്: ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഓൺലൈൻ കാറ്റലോഗ് ലഭ്യമാണ്.: വെബ്സൈറ്റ്– kottayampubliclibrary.org. ഫോൺ: 9446287760. രണ്ട് ലക്ഷത്തിനു മുകളിൽ പുസ്തകങ്ങളാണു കോട്ടയം പബ്ലിക് ലൈബ്രറിയിൽ ഇപ്പോഴുള്ളത്. പ്രമുഖരായ പല വ്യക്തികളുടെയും പുസ്തക ശേഖരങ്ങൾ ലൈബ്രറിക്കു നൽകിയിട്ടുണ്ട്.