ഓട്ടോറിക്ഷ തോട്ടിൽ വീണ് ഒഴുകിപ്പോയി; കണ്ടെത്തിയത് 18 മണിക്കൂറിന് ശേഷം
കുമരകം ∙ യാത്രക്കാരനെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ടു കേളക്കരി തോട്ടിൽ വീണ് ഒഴുകിപ്പോയ ഓട്ടോറിക്ഷ കണ്ടെത്തുന്നത് 18 മണിക്കൂറിനു ശേഷം. തിരുവാർപ്പ് അംബേദ്കർ കോളനിക്കു സമീപം വെങ്ങാലിക്കാട് റോഡിൽ നിന്നാണു ഓട്ടോ തോട്ടിൽ വീഴുന്നത്. ഡ്രൈവർ കട്ടപ്പുറത്ത് ധനരാജൻ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച

കുമരകം ∙ യാത്രക്കാരനെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ടു കേളക്കരി തോട്ടിൽ വീണ് ഒഴുകിപ്പോയ ഓട്ടോറിക്ഷ കണ്ടെത്തുന്നത് 18 മണിക്കൂറിനു ശേഷം. തിരുവാർപ്പ് അംബേദ്കർ കോളനിക്കു സമീപം വെങ്ങാലിക്കാട് റോഡിൽ നിന്നാണു ഓട്ടോ തോട്ടിൽ വീഴുന്നത്. ഡ്രൈവർ കട്ടപ്പുറത്ത് ധനരാജൻ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 7ന് തോട്ടിൽ വീണ ഓട്ടോറിക്ഷ അന്ന് അഗ്നിരക്ഷാസേന ഉൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കേളക്കരി തോട്ടിൽ വീണ സ്ഥലത്ത് നിന്നു 200 മീറ്റർ മാറി ഇന്നലെ ഉച്ചയോടെയാണു ഓട്ടോറിക്ഷ കണ്ടെത്തി കരയ്ക്കു കയറ്റിയത്. കൊച്ചുപാലത്തു നിന്നു യാത്രക്കാരനെ കയറ്റി അംബേദ്കർ കോളനിയിൽ ഇറക്കിയ ശേഷം മുന്നോട്ട് പോയി തിരിക്കുമ്പോഴാണു തോട്ടിൽ വീണത്. നല്ല ആഴവും ശക്തമായ ഒഴുക്ക് ഉള്ള തോടിന്റെ അടിയിൽ പെട്ട ഓട്ടോറിക്ഷ ഒഴുകി പോകുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങിയിരുന്നു. ശക്തമായ ഒഴുക്ക് കാരണം ഓട്ടോ കരയ്ക്കു കയറ്റാൻ ബുദ്ധിമുട്ടായി.