മൂന്നാംക്ലാസിലെ പുസ്തകം; ശ്രീലക്ഷ്മിയുടെ നല്ല ഒന്നാംക്ലാസ് വര!
കോട്ടയം ∙ പുതിയ അധ്യയനവർഷം മൂന്നാംക്ലാസിലെ കുഞ്ഞനുജൻമാരും അനുജത്തിമാരും പുതുപുത്തൻ പുസ്തകം തുറക്കുമ്പോൾ അവരെക്കാൾ സന്തോഷം ശ്രീലക്ഷ്മി ജയറാമിനായിരിക്കും. ശ്രീലക്ഷ്മി വരച്ച 3 ചിത്രങ്ങൾ മൂന്നാം ക്ലാസിലെ പരിസരപഠനം പുസ്തകത്തിലുണ്ട്. പാലാ ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണു

കോട്ടയം ∙ പുതിയ അധ്യയനവർഷം മൂന്നാംക്ലാസിലെ കുഞ്ഞനുജൻമാരും അനുജത്തിമാരും പുതുപുത്തൻ പുസ്തകം തുറക്കുമ്പോൾ അവരെക്കാൾ സന്തോഷം ശ്രീലക്ഷ്മി ജയറാമിനായിരിക്കും. ശ്രീലക്ഷ്മി വരച്ച 3 ചിത്രങ്ങൾ മൂന്നാം ക്ലാസിലെ പരിസരപഠനം പുസ്തകത്തിലുണ്ട്. പാലാ ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണു ശ്രീലക്ഷ്മി. സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ എ ഗ്രേഡ് നേടിയ 6 വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് എസ്‌സിഇആർടി പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്. ഇതിൽ ജില്ലയിൽനിന്നുള്ള ഏക വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ഇവരിൽ 2 പേർ ഒഴികെ എല്ലാവരും പത്താം ക്ലാസ് പൂർത്തിയാക്കി.
ശ്രീലക്ഷ്മിയും കൊല്ലം പട്ടത്താനം വിമലഹൃദയ ഗേൾസ് എച്ച്എസ്എസിലെ അനന്യ എസ്.സുഭാഷും പത്താം ക്ലാസിലാണ്. തിരുവനന്തപുരത്തു നടത്തിയ ക്യാംപിലാണ് പുസ്തകചിത്രങ്ങൾ ഇവർ വരച്ചത്. ആലപ്പുഴ കൊറ്റൻകുളങ്ങര അവലൂക്കുന്ന് കോട്ടപ്പടിക്കൽ കെ.ജി.ജയന്റെയും (കൺസ്ട്രക്ഷൻ കമ്പനി, പാലാ) ഇ.കെ.രാജശ്രീയുടെയും മകളാണ്. എട്ടാംക്ലാസ് മുതൽ ഭരണങ്ങാനം സ്കൂളിലാണ് പഠനം. എൻടിപിസി (നാഷനൽ തെർമൽ പവർ കോർപറേഷൻ) ദേശീയതലത്തിൽ നടത്തിയ ചിത്രരചനാമത്സരത്തിലും ശ്രീലക്ഷ്മിക്ക് സമ്മാനം ലഭിച്ചിരുന്നു. 3 വർഷമായി സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയ്ക്ക് എ ഗ്രേഡുണ്ട്.