ആധികാരിക വിജയം
കോട്ടയം∙ കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിലൂടെ ആധികാരികവിജയം സ്വന്തം പേരിലെഴുതി ഫ്രാൻസിസ് ജോർജും യുഡിഎഫും. 7 നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലായിടത്തും യുഡിഎഫ് മികച്ച സാന്നിധ്യമായി. വൈക്കം എൽഡിഎഫ് കോട്ടയായി തുടർന്നു.തുഷാറിന്റെ സ്ഥാനാർഥിത്വം വിചാരിച്ചതു പോലെ എൽഡിഎഫിന് ദോഷകരമായെന്നാണ്

കോട്ടയം∙ കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിലൂടെ ആധികാരികവിജയം സ്വന്തം പേരിലെഴുതി ഫ്രാൻസിസ് ജോർജും യുഡിഎഫും. 7 നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലായിടത്തും യുഡിഎഫ് മികച്ച സാന്നിധ്യമായി. വൈക്കം എൽഡിഎഫ് കോട്ടയായി തുടർന്നു. തുഷാറിന്റെ സ്ഥാനാർഥിത്വം വിചാരിച്ചതു പോലെ എൽഡിഎഫിന് ദോഷകരമായെന്നാണ് വിലയിരുത്തൽ. യുഡിഎഫ് വോട്ടുകളും ചോർന്നെങ്കിലും എസ്എൻഡിപിക്കു മേൽക്കൈയുള്ള പ്രദേശങ്ങളിൽ സിപിഎമ്മിന്റെ വോട്ടുചോർച്ച കൂടുതൽ പ്രകടമായി. തിരുവാർപ്പ് അടക്കം മേഖലകളിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് അതു വഴിയൊരുക്കി. 2014ൽ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ലഭിച്ച 3,03,595 വോട്ടുകളാണ് മണ്ഡലത്തിലെ അടിസ്ഥാന വോട്ടായി സിപിഎം കണക്കാക്കുന്നത്.
ഇത്തവണ ഇതിന് അടുത്തെത്താൻ എൽഡിഎഫിനായില്ല. മൊത്തം പോൾ ചെയ്ത വോട്ട് കഴിഞ്ഞ തവണത്തെക്കാൾ ഒരു ലക്ഷത്തോളം കുറവായിരുന്നു. അതിൽ യുഡിഎഫിനും എൽഡിഎഫിനും ഒരു പോലെ നഷ്ടം പറയാനാകും. കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വന്നപ്പോൾ ഇതിലുമേറെ വോട്ടുകളാണ് എൽഡിഎഫ് പ്രതീക്ഷിച്ചത്. അതേസമയം എൻഡിഎയ്ക്കും കഴിഞ്ഞതവണത്തെക്കാൾ പതിനായിരത്തിലധികം വോട്ടുകൾ മാത്രമാണ് അധികം നേടാനായത്. എൽഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്ന് കരുതിയ പാലായിലും ഏറ്റുമാനൂരിലും യുഡിഎഫിനാണ് നേട്ടം. വരുംദിവസങ്ങളിൽ ഇതും ചർച്ചയാകും. യുഡിഎഫ് ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനവും എതിർക്യാംപിൽ പോയവരോടുള്ള വൈകാരികമായ എതിർപ്പും യുഡിഎഫ് വിജയത്തിന് കാരണമായതായാണ് വിലയിരുത്തൽ. ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വത്തിന് എതിർശബ്ദങ്ങൾ ഇല്ലാതിരുന്നതും യുഡിഎഫിന് നേട്ടമായി.