അഗ്നിസാക്ഷിയായി പുനർജന്മം; ഏയ്, ഇതൊരു എഐ സ്മാരകം
കോട്ടയം ∙ ‘അവരുടെ ബംഗ്ലാവിന്റെ (അതിഥി മന്ദിരം) മുൻവശത്തു മൂന്നു ചിത്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഒന്നു സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗ വേദിയിൽ വച്ചെടുത്ത ചിത്രം. പിന്നെ വലിയ തലേക്കെട്ടും ചുമൽ മൂടിയ പുതപ്പുമായി ഗാന്ധിജിയുടെ ഒരു വലിയ പടം. മൂന്നാമത് താമരയിതൾ പോലെ വിരിഞ്ഞ കണ്ണുകളും നീണ്ട താടിയും

കോട്ടയം ∙ ‘അവരുടെ ബംഗ്ലാവിന്റെ (അതിഥി മന്ദിരം) മുൻവശത്തു മൂന്നു ചിത്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഒന്നു സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗ വേദിയിൽ വച്ചെടുത്ത ചിത്രം. പിന്നെ വലിയ തലേക്കെട്ടും ചുമൽ മൂടിയ പുതപ്പുമായി ഗാന്ധിജിയുടെ ഒരു വലിയ പടം. മൂന്നാമത് താമരയിതൾ പോലെ വിരിഞ്ഞ കണ്ണുകളും നീണ്ട താടിയും അയഞ്ഞ ഉടപ്പുമുള്ള ടഗോറിന്റെ സുന്ദരചിത്രം. (ഒടുവിൽ പറഞ്ഞത് രണ്ടും മദിരാശിയിൽ പഠിച്ചിരുന്ന പിതൃവ്യൻ ആയിടെ കൊണ്ടുവച്ചതാണ്). ഈ മൂന്നു ചിത്രങ്ങളിലെ ആളുകളുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും പറ്റിയ ചർച്ചകളാണു (മതം, രാഷ്ട്രീയം, സാഹിത്യം) അതിനു താഴെയുള്ള വിശാലമായ തളത്തിൽവച്ചു നടന്നിരുന്നതും. മൂന്നുപേരും അവളെ സ്വാധീനിച്ചു... –ലളിതാംബിക അന്തർജനം (1909 മാർച്ച് 30–.1987 ഫെബ്രുവരി 6).
ആത്മകഥയ്ക്ക് ഒരാമുഖം
ഈ ആത്മകഥ വായിച്ചു കഴിയുമ്പോൾ അതിനൊരു തുടർഭാഗം ഉണ്ടായിരുന്നെങ്കിൽ അത് എങ്ങനെ ആയിരുന്നേനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ആത്മകഥ മാത്രമല്ല; ലളിതാംബിക അന്തർജനത്തിന്റെ വിഖ്യാതകൃതി ‘അഗ്നിസാക്ഷി’ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിലോ? ‘മൂടുപട’ത്തിനും ‘പുനർജന്മ’ത്തിനും അടുത്ത ഭാഗം വന്നിരുന്നെങ്കിലോ?
അതെങ്ങനെ ആയിരിക്കുമെന്നു എഐ സാങ്കേതിക വിദ്യയിലൂടെ വായനക്കാർക്കു സ്വയം സൃഷ്ടിക്കാം. ലളിതാംബിക അന്തർജനത്തിന്റെ സ്മാരകമായി നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ പുതിയ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചു വായനക്കാർക്കു ചിന്തകളെ കെട്ടഴിച്ചു വിടാൻ അവസരമൊരുങ്ങും.
സാംസ്കാരിക സമുച്ചയം കങ്ങഴയിൽ
കങ്ങഴ മൂലേപ്പീടിക – പത്തനാട് റോഡരികിൽ 5 ഏക്കർ സ്ഥലത്താണു സ്മാരകം. ഇതിനായി 50 കോടി രൂപ അനുവദിച്ചു. ഇതിൽ 6.70 കോടി ചെലവഴിച്ചു 5 ഏക്കർ സ്ഥലം വാങ്ങി. ഗവ. ചീഫ് വിപ് എൻ.ജയരാജിന്റെ താൽപര്യത്തിൽ സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖയും സമർപ്പിച്ചു.
സാംസ്കാരിക വകുപ്പാണു പദ്ധതി നടപ്പാക്കുക. ആദ്യം സമർപ്പിച്ച രൂപരേഖ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണു ‘എഐ വായന’ ഉൾപ്പെടെയുള്ള ഘടകങ്ങൾ ചേർത്തത്.