നെല്ല് സംഭരിച്ചതിന്റെ പണം ലഭിച്ചില്ലെങ്കിൽ സമരം: നെൽക്കർഷക സംരക്ഷണ സമിതി
പൂവം ∙ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കൊടുത്തുതീർത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നെൽക്കർഷക സംരക്ഷണ സമിതി പറഞ്ഞു. ഏപ്രിൽ മാസം സംഭരിച്ച നെല്ലിന്റെ പണമാണ് സർക്കാർ കർഷകർക്കു കൊടുക്കാനുള്ളത്. ചങ്ങനാശേരിയിലെയും അപ്പർകുട്ടനാടൻ മേഖലയിലെയും 80 % പാടശേഖരങ്ങളിലും പണം ലഭിക്കാനുണ്ട്.

പൂവം ∙ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കൊടുത്തുതീർത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നെൽക്കർഷക സംരക്ഷണ സമിതി പറഞ്ഞു. ഏപ്രിൽ മാസം സംഭരിച്ച നെല്ലിന്റെ പണമാണ് സർക്കാർ കർഷകർക്കു കൊടുക്കാനുള്ളത്. ചങ്ങനാശേരിയിലെയും അപ്പർകുട്ടനാടൻ മേഖലയിലെയും 80 % പാടശേഖരങ്ങളിലും പണം ലഭിക്കാനുണ്ട്. പിആർഎസുമായി ബാങ്കിലെത്തുമ്പോൾ കർഷകരെ ഉദ്യോഗസ്ഥർ മടക്കി അയയ്ക്കുകയാണെന്നും സമിതി ആരോപിച്ചു. വായ്പയെടുത്തും ഈടു വച്ചും കൃഷിയിറക്കിയ കർഷകരെ സർക്കാർ കടക്കെണിയിലാക്കിയെന്നു കർഷക പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് നെൽക്കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ.ലാലി പറഞ്ഞു. സംഭരിച്ച നെല്ലിന്റെ പണം നൽകുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ച സംഭരണവില നൽകുക, കൈകാര്യച്ചെലവ് 150 രൂപയാക്കി വർധിപ്പിക്കുക, പാലാതുരുത്ത് കലുങ്ക് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. കൺവീനർ കെ.ജെ.സേവ്യർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, സേവ്യർ പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ കെ.ബി.മോഹനൻ, കെ.എ.പാപ്പച്ചൻ, ലാലിച്ചൻ പള്ളിവാതുക്കൽ, ട്രഷറർ ജോൺ സി.ടിറ്റോ, ജയൻ തോട്ടാശേരി, ബൈജു സെബാസ്റ്റ്യൻ, സുധാകരൻ തുണ്ടിയിൽ, പ്രിൻസ് മാത്യു, ആനന്ദവല്ലി വിശ്വംഭരൻ, ഓമനക്കുട്ടൻ കോലാപ്പറമ്പ്, പ്രിൻസ് മാത്യു, ജോയി അടിവാക്കൽ, മിനി രാജു, പ്രവീൺ, തമ്പി, ഇന്ദിര തിലകൻ, ബിനു വിനോദ്, ജോൺ പുന്നയ്ക്കൽ, മൻസു കളരിത്തറ എന്നിവർ പ്രസംഗിച്ചു.