എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനു സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്ര വന്യജീവി ബോർഡിനു നൽകിയ ശുപാർശ സാങ്കേതിക കുരുക്കിൽ. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ സർക്കാർ നേരിട്ട് ഫയൽ ആയാണു കേന്ദ്ര വനം പരിസ്ഥിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനു സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്ര വന്യജീവി ബോർഡിനു നൽകിയ ശുപാർശ സാങ്കേതിക കുരുക്കിൽ. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ സർക്കാർ നേരിട്ട് ഫയൽ ആയാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചത്. 

എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കേണ്ട രേഖകൾ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ സ്വീകരിക്കുവെന്നു കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സർക്കാരിനു കത്ത് അയച്ചതാണു പുതിയ പ്രതിസന്ധി.നടപടിക്രമങ്ങൾ അറിയാമെന്നിരിക്കെ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ മനഃപൂർവമാണു ശുപാർശ പോർട്ടൽ വഴി സമർപ്പിക്കാതിരുന്നതെന്നാണു ബഫർ സോൺ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളുടെ ആരോപണം. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ 2013 ജനുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡ് ആണു തീരുമാനം എടുത്തത്. 

ADVERTISEMENT

എന്നാൽ ഒരു വർഷം വൈകി 2024 ജനുവരി 2ന് ആണ് ഈ ശുപാർശ രേഖകൾ അടങ്ങിയ ഫയൽ സംസ്ഥാന വന്യജീവി ബോർഡ് സർക്കാരിനു കൈമാറിയത്. സർക്കാർ ഈ ശുപാർശ ഫയൽ പരിശോധിച്ച ശേഷം ജനുവരി 25നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറിയത്.

പ്രതിസന്ധി ഇങ്ങനെ
എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ 502 ഹെക്ടറിൽ 1200 കുടുംബങ്ങൾ ആണു താമസിക്കുന്നത്. പെരിയാർ പെരിയാർ കടുവ സങ്കേതത്തിന്റെ സമീപമായതിനാൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെടും എന്നതിനാൽ ഇതിനെതിരെ ഏറെക്കാലമായി സമരപരിപാടികൾ നടന്നു വരികയായിരുന്നു. എന്നാൽ 2023 ഡിസംബർ 14 ന് വനം വകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു (ബഫർ സോൺ ) നടത്തിയ ഉപഗ്രഹ സർവേയിൽ ഈ രണ്ട് വാർഡുകൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയിൽ ഉൾപ്പെടുത്തി വനംവകുപ്പ് മാപ്പ് പുറത്തുവിട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി.

ADVERTISEMENT

എന്നാൽ ഉപഗ്രഹ സർവേയിലെ പിഴവ് ആണെന്നും അതു തിരുത്തും എന്നായിരുന്നു സർക്കാരിന്റെ നിലപാട്. വനം വകുപ്പ് 2 തവണ പിഴവുകൾ തിരുത്തി എന്ന് അവകാശപ്പെട്ട് കരട് സർവേ റിപ്പോർട്ടുകൾ പുറത്തിറക്കി എങ്കിലും ഈ രണ്ട് റിപ്പോർട്ടുകളിലും മാപ്പിലും ഈ 2 വാർഡുകളും വനത്തിന്റെ പരിധിയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വലിയ സമര പരമ്പരകൾ തന്നെ അരങ്ങേറി. തുടർന്നാണു സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിൽ അജണ്ടയായി ഉൾപ്പെടുത്തി ഈ 2 വാർഡുകളെ വനഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനത്തിലേക്കു സർക്കാരിനെ നയിച്ചത്.