വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയില്ല; യാത്രക്കാർക്ക് ദുരിതം
കടുത്തുരുത്തി ∙ നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ( ആപ്പാഞ്ചിറ) ആവശ്യത്തിനുള്ള മേൽക്കൂരകൾ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.തിരുവനന്തപുരം - ന്യൂഡൽഹി റൂട്ടിൽ ദിവസേന സർവീസ് നടത്തുന്ന കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ഒട്ടനവധി ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള

കടുത്തുരുത്തി ∙ നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ( ആപ്പാഞ്ചിറ) ആവശ്യത്തിനുള്ള മേൽക്കൂരകൾ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. തിരുവനന്തപുരം - ന്യൂഡൽഹി റൂട്ടിൽ ദിവസേന സർവീസ് നടത്തുന്ന കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ഒട്ടനവധി ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ ആവശ്യത്തിന് മേൽക്കൂര ഇല്ലാത്തതു മൂലം വേനൽക്കാലത്തും മഴക്കാലത്തും യാത്രക്കാർക്ക് ഉണ്ടാകുന്ന ദുരിതത്തെക്കുറിച്ച് പാസഞ്ചർ അസോസിയേഷനും വ്യക്തികളും പരാതി നൽകിയിട്ടും പരിഹാരമില്ല.
സിമന്റ് പ്ലാസ്റ്റർ ചെയ്തു തുറന്നു കിടക്കുന്ന പ്ലാറ്റ്ഫോമുകളിൽ മഴ പെയ്യുന്നതോടെ പായൽ പിടിച്ച് വഴുക്കലുണ്ടായി യാത്രക്കാർ തെന്നി വീഴുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ ആളുകൾ തെന്നി വീഴുന്നത് പതിവായി. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര പണിയണമെന്നു സ്ഥിരം യാത്രക്കാർ ആവശ്യപ്പെട്ടു. കോട്ടയം - എറണാകുളം റൂട്ടിൽ വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കൊല്ലം എറണാകുളം മെമു ട്രെയിൻ ഉൾപ്പെടെയുള്ള കൂടുതൽ ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നു.