നാട്ടുകാരും അധികൃതരും കരുതിയിരിക്കുക: അവർ വരും, നിങ്ങൾക്ക് മുന്നിൽ മാലിന്യം തള്ളാൻ
മറവൻതുരുത്ത് ∙ വെള്ളൂരിനു പിന്നാലെ മറവൻതുരുത്തിലും മാലിന്യം തള്ളൽ. മാലിന്യവുമായി വന്ന മിനി ലോറി പഞ്ചായത്ത് അധികൃതർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്നലെ പട്ടാപ്പകൽ ഒന്നരയോടെ കുലശേഖരമംഗലം മൂഴിക്കൽ വിജ്ഞാനപ്രദായിനി വായനശാലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമാണം പൂർത്തീകരിച്ച

മറവൻതുരുത്ത് ∙ വെള്ളൂരിനു പിന്നാലെ മറവൻതുരുത്തിലും മാലിന്യം തള്ളൽ. മാലിന്യവുമായി വന്ന മിനി ലോറി പഞ്ചായത്ത് അധികൃതർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്നലെ പട്ടാപ്പകൽ ഒന്നരയോടെ കുലശേഖരമംഗലം മൂഴിക്കൽ വിജ്ഞാനപ്രദായിനി വായനശാലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമാണം പൂർത്തീകരിച്ച ശേഷമുള്ള അവശിഷ്ടങ്ങളായ ഗ്ലാസ്, തെർമോകോൾ, പ്ലാസ്റ്റിക്, റബർ ഉൾപ്പെടെയുള്ള മാലിന്യമാണ് തള്ളിയത്. എറണാകുളം ജില്ലയിലെ പാലാരിവട്ടത്തു നിന്ന് എത്തിച്ച മാലിന്യം ആണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇതിനു മുൻപും ഇത്തരം മാലിന്യം ഇവിടെ തള്ളിയിട്ടുണ്ട്. സമീപത്തെ തോട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ വൈക്കം പൊലീസിൽ പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ പി.പ്രീതി, വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എൻ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടി പൊലീസിൽ ഏൽപിച്ചത്.
മാലിന്യങ്ങൾ ശേഖരിച്ച് ഉപേക്ഷിക്കാൻ ഏജന്റുമാർ
തലയോലപ്പറമ്പ് ∙ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. ഇതോടെ ആക്രിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ ഏജന്റുമാരും സജീവമായി. ഇവർ ശേഖരിക്കുന്ന മാലിന്യങ്ങൾ ആളൊഴിഞ്ഞ പ്രദേശത്തു തള്ളുകയാണ് പതിവ്. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിലെ ആക്രിക്കടയിൽ നിന്നു ശേഖരിച്ച ഖരമാലിന്യം വെള്ളൂർ പഞ്ചായത്ത് വരിക്കാംകുന്ന് പുലിമുഖം പാലത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് തള്ളിയിരുന്നു.
മാലിന്യം കൊണ്ടുവന്ന ടിപ്പർ തടഞ്ഞ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും ചേർന്നു തലയോലപ്പറമ്പ് പൊലീസിന് കൈമാറി. 2 ടിപ്പറുകൾ കസ്റ്റഡിയിൽ എടുത്തു. ടിപ്പർ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശികളായ അരുൺ ബാബു, സൂരജ് എന്നിവർക്കെതിരെ കേസ് എടുത്തിരുന്നു. ഇവരെക്കൊണ്ട് മാലിന്യം നീക്കം ചെയ്യിക്കുന്ന ജോലി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.നികിതകുമാർ പറഞ്ഞു.
തലയോലപ്പറമ്പ്, വെള്ളൂർ, വരിക്കാംകുന്ന്, കാഞ്ഞിരമറ്റം തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏജന്റുമാരാണ് മറ്റു ജില്ലകളിൽ നിന്നു മാലിന്യം കൊണ്ടുവരുന്നത്. മഴ ശക്തമാകുന്ന സീസണിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആക്രിക്കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. കൊതുകു വളരുന്ന തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കാൻ വ്യാപാരികൾ ഏജന്റുമാരെ സമീപിക്കും.
ഇവർ ടിപ്പറുകളിലെത്തിക്കുന്ന മാലിന്യം ആളൊഴിഞ്ഞ പുരയിടങ്ങൾ, ചതുപ്പുകൾ, ജലാശയങ്ങൾ, കരമണൽ ഖനനവുമായി ബന്ധപ്പെട്ടുണ്ടായ കുഴികൾ തുടങ്ങിയ സ്ഥലങ്ങളിൽ തള്ളിയ ശേഷം കടന്നുകളയും. നേരത്തേ വെള്ളൂർ കെപിപിഎല്ലിന് സമീപമാണ് മാലിന്യം തള്ളിയിരുന്നത്. ഇവിടെ പ്രവർത്തനം ആരംഭിച്ചതിനാലും കേരള റബർ ലിമിറ്റഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും മാലിന്യം തള്ളാൻ സാധിക്കാതായി. ഇതോടെയാണ് ഏജന്റുമാർ മറ്റിടങ്ങളിലേക്ക് മാലിന്യവുമായി എത്തുന്നത്.